San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ജൂണിയർ റെഡ്ക്രോസ് കൗൺസിലേഴ്സ് മീറ്റും ലഹരി വിരുദ്ധ ജ്വാല തെളിയിക്കലും തൊടുപുഴയിൽ നടന്നു.



ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ ജൂണിയർ റെഡ്ക്രോസ് കൗൺസിലേഴ്സ് മീറ്റ് തൊടുപുഴ എപിജെ അബ്ദുൾ കലാം ഹയർസെക്കണ്ടറി സ്കൂളിൽ നടന്നു.

ഇടുക്കി ജില്ലാ റെഡ്ക്രോസ് ചെയർമാൻ പി എസ് സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു.
ഡയറ്റ് മുൻപ്രിൻസിപ്പാൾ ഡോ. ഷാജി പി.എൻ ലഹരി വിരുദ്ധ സന്ദേശം നൽകി.
ലഹരി വിരുദ്ധ ജ്വാല തിരിതെളിക്കും തൊടുപുഴ വിദ്യാഭ്യാസ ജില്ല വിദ്യാഭ്യാസ ഓഫീസർ ഷീബ മുഹമ്മദ് കൗൺസിലേഴ്സ് യോഗം ഉദ്ഘാടനം ചെയ്തു.

ജൂണിയർ റെഡ്ക്രോസ് ഇടുക്കി ജില്ലാ കോ. ഓർഡിനേറ്റർ ജോർജ് ജേക്കബ് മുഖ്യ പ്രഭാഷണം നടത്തി.
ജെആർസി ജില്ലാ പ്രസിഡൻ്റ് ജെയിംസ് ടി മാളിയേക്കൽ, റെഡ്ക്രോസ് പ്രതിനിധി പി എസ് ഭോഗീന്ദ്രൻ, എപിജെ അബ്ദുൾ കലാം സ്കൂൾ ഹെഡ്മിസ്ട്രസ് ജെനി വി രാഘവൻ, അടിമാലി ഉപജില്ലാ കോ ഓർഡിനേറ്റർ ജിജിമോൻ ഇ.കെ, ഐ ആർ ഡി എസ് തൊടുപുഴ താലൂക്ക് ചെയർമാൻ മനോജ് കോക്കാട്ട് , റെഡ് ക്രോസ് ജില്ലാ പ്രതിനിധി കെ എം ജലാലുദ്ദീൻ,ജെ ആർ സി ജില്ലാ ജോയിൻ്റ്കോ ഓർഡിനേറ്റർ ജ്യോതി പി നായർ , തൊടുപുഴ സബ് ജില്ല കോ ഓർഡിനേറ്റർ സുനിത മോഹൻഎന്നിവർ പ്രസംഗിച്ചു..
ജൂലൈ 11 വെള്ളിയാഴ്ച 11 മണിക്ക് കട്ടപ്പന വിദ്യാഭ്യാസ ജില്ലയിലെ കൗൺസിലേഴ്സ് യോഗം കട്ടപ്പന സെൻ്റ് ജോർജ് ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കും.

റെഡ്ക്രോസ് ഇടുക്കി ജില്ലാ സെക്രട്ടറി എം.ഡി അർജുനൻ അദ്ധ്യക്ഷത വഹിക്കുന്ന യോഗം കട്ടപ്പന വിദ്യാഭ്യാസ ജില്ല വിദ്യാഭ്യാസ ഓഫീസർ ആൻസൺ ജോസഫ് ഉദ്ഘാടനം ചെയ്യും. ജൂണിയർ റെഡ്ക്രോസ് ജില്ലാ കോ ഓർഡിനേറ്റർ മുഖ്യപ്രഭാ ഷണം നടത്തും, റെഡ്ക്രോസ് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി.എം ഫ്രാൻസിസ് ലഹരിവിരുദ്ധജ്വാല തെളിയിക്കും.
മുൻസിപ്പൽ കൗൺസിലർ ജോയി ആനിത്തോട്ടം, ഉപജില്ലാ കോ ഓർഡിനേറ്റർമാരായ റ്റി. ശിവകുമാർ, പ്രജിത എൻ, സിനി കെ വർഗീസ് എന്നിവർ പ്രസംഗിക്കും







ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button