Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ക്യാമ്പസ് ബീറ്റ്സിന്റെ ഭാഗമായി പെരുവന്താനത്ത് സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെയും രക്ഷിതാക്കളുടെയും പൊതുയോഗവും, ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചു

ഇടുക്കി ജില്ലാ പോലീസ് ലഹരിക്കെതിരെ ആവിഷ്കരിച്ചിരിക്കുന്ന പുതിയ പദ്ധതിയായ ക്യാമ്പസ് ബീറ്റ്സിന്റെ ഭാഗമായി പെരുവന്താനം ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെയും രക്ഷിതാക്കളുടെയും പൊതുയോഗവും, ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ്സും നടത്തപ്പെട്ടു.
പെരുവന്താനം പോലീസ് സബ് ഇൻസ്പെക്ടർ അജേഷ് കെ ആർ ക്ലാസ്സ് നയിച്ചു.
സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ് പരിശിലകരായ ജോബിൻ വർഗ്ഗീസ്സ്, പ്രവീൺ കുമാർ, മോനിഷ , അധ്യാപകരായ സുനിൽ,ജിസ്ജോ എന്നിവർ ക്ലാസിന് നേതൃത്വം നല്കി.
ഇടുക്കി ജില്ലാ പോലീസ് മേധാവി വിഷ്ണു പ്രദീപ് ടി കെ ഐ പി എസ് -ന്റെ നിർദ്ദേശപ്രകാരം ജില്ലയിലെ വിദ്യാലയങ്ങളിൽ ബോധവൽക്കരണ ക്ലാസുകൾ നടത്തിവരികയാണ്. ലഹരിക്കെതിരെയുള്ള ഇത്തരം അവബോധ ക്ലാസുകള്‍ക്കായി 9497912649 എന്ന ജനമൈത്രി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസറുടെ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
















































































































