കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ് ജില്ലാ പ്രവർത്തക സമ്മേളനം നെടുങ്കണ്ടത്ത് നടക്കും. ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ആർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും.

കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് കോൺഗ്രസ് ജില്ലാ പ്രവർത്തക സമ്മേളനമാണ് 12ന് നെടുങ്കണ്ടത്ത് നടക്കുന്നത്. ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റ് ആർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കും.
കെസിഇസി ജില്ലാ പ്രസിഡന്റ് എബ്രഹാം ഡൊമിനിക് അധ്യക്ഷത വഹിക്കും. കെപിസിസി സെക്രട്ടറി എംഎൻ ഗോപി വിഷയാവതരണം നടത്തും. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് രാജാ മാട്ടുക്കാരൻ മുഖ്യപ്രഭാഷണം നടത്തും. യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി പ്രൊജക്ടും, കോൺഗ്രസ് മീഡിയാ വക്താവ് അഡ്വ. സേനാപതി വേണു അനുമോദന സമ്മേളനവും ഉദ്ഘാടനം ചെയ്യും. കെസിഇസി സംസ്ഥാന ജനറൽ സെക്രട്ടറി സുരേഷ് ആമ്പക്കാട്ട്, ഐഎൻടിയുസി സംസ്ഥാന സെക്രട്ടറി പി ആർ അയ്യപ്പൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി എസ് യശോദരൻ, മഹിളാ കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻ്റ് ശ്യാമള വിശ്വനാഥൻ തുടങ്ങിയവർ സംസാരിക്കും. ഡൊമനിക്, ജോസഫ് തോമസ്, നിസാം കിഴക്കേപ്പറമ്പിൽ, ജോബി ഐസക്, ജെയിംസ് ജോസഫ്, നിർമൽ എ ടി തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.







































































































































