പ്രധാന വാര്‍ത്തകള്‍
പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി കട്ടപ്പന മുനിസിപ്പാലിറ്റി തല വസ്തു രജിസ്ട്രേഷൻ അദാലത്ത്
കട്ടപ്പന മുനിസിപ്പാലിറ്റിയിൽ Pm KISAN ആനുകൂല്യം കൈപ്പറ്റുന്ന കർഷകർക്കുവേണ്ടി സ്ഥലവിവരങ്ങൾ AIMS പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനുവേണ്ടി കട്ടപ്പന കൃഷിഭവൻ്റെ നേതൃത്വത്തിൽ അദാലത്ത് നടത്തുന്നു.
ഇതിലേക്കായി, ഇതുവരെയും അവരവരുടെ വസ്തുവിവരങ്ങൾ ഓൺലൈനിൽ രജിസ്റ്റർ ചെയ്യാത്ത കർഷകർ/AIMS പോർട്ടലിൽ കർഷക രെജിസ്ട്രേഷൻ ചെയ്യാത്ത കർഷകർ എന്നിവർ സ്വന്തം ആധാർ കാർഡ് , ബാങ്ക് പാസ്സ് ബുക്ക്, റേഷൻ കാർഡ്, ഓൺലൈൻ വഴി കരം അടച്ച രസീതിൻ്റെ കോപ്പി, ആധാർ കാർഡിൽ രജിസ്റ്റർ ചെയ്ത മൊബൈൽ എന്നിവയുമായി കട്ടപ്പന കൃഷിഭവനിൽ, 14/06/2022 ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് എത്തിച്ചേരേണ്ടതാണ്.
എഴുതി തരുന്ന കരം അടച്ച രസീതിൻ്റെ കോപ്പിയുള്ള കർഷകർ വരേണ്ടതില്ല.