കേരള ന്യൂസ്
മധു വധക്കേസ്; വിചാരണ നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് കുടുംബം ഇന്ന് ഹർജി നൽകും


അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്റെ കുടുംബം, കേസിന്റെ വിചാരണ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട്, ഇന്ന് ഹൈക്കോടതിയിൽ ഹർജി നൽകും. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റുന്നത് വരെ വിചാരണ നിർത്തിവെക്കണമെന്നാണ് ആവശ്യം. മധുവിന്റെ അമ്മയാകും ഹൈക്കോടതിയിൽ ഹർജി നൽകുക.
ഏറെ വിവാദങ്ങൾക്ക് ശേഷം നിയമിതനായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി രാജേന്ദ്രൻ കോടതിയിൽ കാര്യങ്ങൾ നന്നായി അവതരിപ്പിക്കുന്നില്ലെന്നാണ് കുടുംബത്തിന്റെ പരാതി.
122 സാക്ഷികളിൽ രണ്ടുപേരെ മാത്രമാണ് ഇതുവരെ വിസ്തരിച്ചത്.