കേരള ന്യൂസ്
പ്ലസ് വൺ പരീക്ഷ ഇന്ന് മുതൽ


തിരുവനന്തപുരം: ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ ഇന്ന് ആരംഭിക്കും. ആകെ 4,24,696 പേരാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. പരീക്ഷയെഴുതുന്നവരിൽ 2,11,904 പേർ പെൺകുട്ടികളും 2,12,792 പേർ ആൺകുട്ടികളുമാണ്. കൊവിഡ് കാരണം പാഠഭാഗങ്ങൾ പൂർത്തിയാക്കാൻ കഴിയാത്തതിനാൽ കഴിഞ്ഞ അധ്യയന വർഷം നടത്താനിരുന്ന പരീക്ഷ മാറ്റിവയ്ക്കുകയായിരുന്നു.
മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ എഴുതുന്നത്, 77,803 പേർ. ഏറ്റവും കുറവ് ഇടുക്കിയിലാണ്, 11,008. ഗൾഫിൽ 505 പേരും ലക്ഷദ്വീപിൽ 906 പേരും മാഹിയിൽ 791 പേരും പരീക്ഷയെഴുതും. പരീക്ഷ രാവിലെയാണ്. സോഷ്യോളജി, ആന്ത്രപ്പോളജി, ഇലക്ട്രോണിക് സിസ്റ്റം, ഫിലോസഫി, കംപ്യൂട്ടർ സയൻസ് എന്നീ പരീക്ഷകൾ ഇന്ന് നടക്കും. പരീക്ഷ ഈ മാസം 30ന് അവസാനിക്കും.