കേരള ന്യൂസ്
ഈ മാസത്തെ ഉയർന്ന നിരക്കിൽ സ്വർണവില


തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഇന്നലെ കുത്തനെ ഉയർന്ന സ്വർണ വില ഇന്ന് മാറ്റമില്ലാതെ തുടർന്നു. ഒരു പവൻ സ്വർണത്തിന്റെ വില ഇന്നലെ 480 രൂപ വർദ്ധിച്ചിരുന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38,680 രൂപയായി. വെള്ളിയാഴ്ച ഒരു പവൻ സ്വർണത്തിന്റെ വില 160 രൂപ കുറഞ്ഞിരുന്നു.
22 കാരറ്റ് സ്വർണത്തിന്റെ വില ഇന്നലെ 60 രൂപയാണ് കൂടിയത്. വെള്ളിയാഴ്ച പവന് 20 രൂപയുടെ ഇടിവുണ്ടായി. കഴിഞ്ഞ ശനിയാഴ്ച പവന് 35 രൂപ കുറഞ്ഞിരുന്നു.
കേരളത്തിൽ വെള്ളി വിലയിൽ മാറ്റമില്ല. വിപണിയിൽ വെള്ളിയുടെ വില 67 രൂപയാണ്. 925 ഹാൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്.