കേരള ന്യൂസ്
മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചതിനെ ന്യായീകരിച്ച് എ എ റഹീം
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വർധിപ്പിച്ചതിനെ ന്യായീകരിച്ച് ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് എഎ റഹീം എംപി. മുഖ്യമന്ത്രിയുടെ സുരക്ഷ അനിവാര്യമാണെന്നും ജനങ്ങൾ അത് ആഗ്രഹിക്കുന്നുവെന്നും എ.എ റഹീം പറഞ്ഞു.
തീവ്രഹിന്ദുത്വ വാദികളുടെ വാദങ്ങൾ അതേപടി കോൺഗ്രസ് ഏറ്റെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങൾക്ക് മുന്നിൽ നേരിട്ട് ഹാജരായില്ലെങ്കിലും മുഖ്യമന്ത്രി പ്രതികരിച്ചുവെന്നും എ.എ റഹീം പറഞ്ഞു.
എച്ച്.ആർ.ഡി.എസിന്റെ പ്രവർത്തനങ്ങൾ അന്വേഷിക്കണം. എന്‍ ഐ എ കേസിലെ പ്രതിയെ സ്ഥാപനത്തിന്റെ വക്താവിനെപ്പോലെ പ്രവർത്തിക്കാൻ അനുവദിക്കുകയാണെന്നും എ.എ റഹീം ചൂണ്ടിക്കാട്ടി. ഗോഡ്സെയെ ആരാധിക്കുന്നവരുമായി വി ഡി സതീശന് ബന്ധമുണ്ടെന്നും റഹീം ഡൽഹിയിൽ പറഞ്ഞു.