കേരള ന്യൂസ്
‘കോണ്‍ഗ്രസും ആർഎസ്എസും നിലവാരമില്ലാത്ത രാഷ്ട്രീയ യുദ്ധത്തിന് മുതിരരുത്’


കോണ്‍ഗ്രസും ആർഎസ്എസും നിലവാരമില്ലാത്ത രാഷ്ട്രീയ യുദ്ധത്തിന് മുതിരരുതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണത്തെ തുടർന്ന് മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷ പ്രതിഷേധം ഉയർന്ന പശ്ചാത്തലത്തിലാണ് ഇ.പി ജയരാജന്റെ പ്രതികരണം.
മുഖ്യമന്ത്രി പിണറായി വിജയനെ ചെളിവാരിയെറിഞ്ഞ് കുടുംബത്തെ ആക്രമിക്കാൻ ശ്രമിച്ചാൽ കേരളം ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോലം കത്തിക്കേണ്ട അഴിമതിക്കാരായ നേതാക്കൾ കോണ്‍ഗ്രസില്‍ ഉണ്ട്. പ്രതിപക്ഷം അവർക്കെതിരെ പ്രതിഷേധിക്കണം. പ്രതിപക്ഷം ക്രിയാത്മകമായി എന്തെങ്കിലും ഇതുവരെ പറഞ്ഞിട്ടുണ്ടോയെന്നും ജയരാജൻ ചോദിച്ചു.