ഗൂഢാലോചന കേസിൽ കൂടുതൽ പ്രതികരിച്ച് സരിത


കൊച്ചി: സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചന കേസിൽ മൊഴി രേഖപ്പെടുത്തിയത്തിന് പിന്നാലെ, കൂടുതല്‍ പ്രതികരണവുമായി സരിത. മുഖ്യമന്ത്രിക്കെതിരായ ആരോപണങ്ങൾക്ക് പിന്നിൽ വലിയ ഗൂഡാലോചനയുണ്ടെന്ന് സരിത ആരോപിച്ചിരുന്നു.
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്ക് പിന്നിലെ ഗൂഡാലോചന ഫെബ്രുവരി, മെയ് മാസങ്ങളിൽ നടന്നിരിക്കാമെന്നാണ് സരിത എസ് നായർ പറയുന്നത്. ആ ഘട്ടത്തിലാണ് തന്നെ ഇതില്‍ ബന്ധപ്പെടുത്തിയിരിക്കുന്നതെന്നാണ് സരിത എസ് നായർ പറയുന്നത്.
സ്വപ്നയ്ക്ക് ഭയമാണെന്നും, സ്വപ്ന പറയാനുള്ളത് മാധ്യമങ്ങൾക്ക് മുന്നിൽ ഏറ്റെടുത്ത് സംസാരിക്കാൻ പി.സി ജോർജ് തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നും സ്വപ്ന പറയുന്ന എല്ലാ കാര്യങ്ങൾക്കും അവരുടെ പക്കൽ തെളിവില്ലെന്നും തെളിവില്ലാതെ സർക്കാരിനോ വ്യക്തികൾക്കോ എതിരെ പൊതുജനങ്ങൾക്ക് മുന്നിൽ എങ്ങനെ സംസാരിക്കുമെന്നും അങ്ങനെയാണ് താൻ ഇതിൽ നിന്നും പിന്മാറിയതെന്നും സരിത പറഞ്ഞു.