കേരള ന്യൂസ്
എന്തും വിളിച്ചുപറയാമെന്നു കരുതരുത്: മുഖ്യമന്ത്രി
കോട്ടയം: തന്നെ ഭയപ്പെടുത്താൻ ശ്രമിച്ചെങ്കിലും നടന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിങ്ങൾക്ക് എന്തും വിളിച്ചു പറയാൻ കഴിയുമെന്ന് കരുതരുത്.ഏത് കൊലകൊമ്പൻ ആണെങ്കിലും അത് അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
“നിങ്ങൾ ചെയ്യുന്നത് നിങ്ങളുടെ വിശ്വാസ്യതയെ ബാധിക്കുമോ എന്ന് നിങ്ങൾ പരിശോധിക്കേണ്ടതുണ്ട്. അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. രാജ്യത്തിനു നിങ്ങളെ ആവശ്യമുണ്ട്. എനിക്ക് ജനങ്ങളിൽ പൂർണ്ണ വിശ്വാസമുണ്ട്. അവർ സർക്കാരിനെ പൂർണമായും പിന്തുണയ്ക്കും’- മുഖ്യമന്ത്രി പറഞ്ഞു.
കോട്ടയത്ത് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെജിഒഎ) കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്വർണക്കടത്ത് കേസിലടക്കം സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തലുകൾക്ക് ശേഷം മുഖ്യമന്ത്രി പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിയാണ് ഇത്.