കേരള ന്യൂസ്
വിസ്മയ കേസ് അന്വേഷണ ഉദ്യോഗസ്ഥൻ രാജ്‌കുമാർ ഇന്നു മുതൽ കൊച്ചി എ.സി.പി


എറണാകുളം: വിസ്മയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡി.വൈ.എസ്.പി രാജ് കുമാറിനെ എറണാകുളം എസിപിയായി നിയമിച്ചു. മികച്ച അന്വേഷണ ഉദ്യോഗസ്ഥനായ രാജ് കുമാറിന് കൊല്ലം ജില്ലാ പൊലീസ് മേധാവി അഭിനന്ദന സർട്ടിഫിക്കറ്റ് കൈമാറുകയും ചെയ്തു.
ക്രമസമാധാനം പൊതുവെ വെല്ലുവിളി നിറഞ്ഞ മേഖലയാണെങ്കിലും ആക്ഷേപങ്ങൾ കേൾപ്പിക്കാതെ പ്രശംസനീയമായ രീതിയിൽ കാലാവധി പൂർത്തിയാക്കിയ രാജ്കുമാറിന് പ്രത്യേക അഭിനന്ദനങ്ങൾ ലഭിച്ചു. അദ്ദേഹം ഇന്ന് ചുമതലയേൽക്കും.
പ്രവർത്തനമികവിനുള്ള സർക്കാർ അംഗീകാരമായാണ് നിയമനത്തെ വിലയിരുത്തുന്നത്. സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത വിസ്മയയുടെ കേസിന്റെ അന്വേഷണത്തിന് നേതൃത്വം നൽകിയത് രാജ് കുമാറാണ്.