കേരള ന്യൂസ്
സംസ്ഥാനത്ത് ജൂൺ 13 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
ജൂൺ 13 വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടിമിന്നൽ ദൃശ്യമല്ലെന്ന കാരണത്താൽ മുൻകരുതൽ സ്വീകരിക്കാതിരിക്കരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പറഞ്ഞു.
ഇടിമിന്നലിന്റെ ലക്ഷണങ്ങൾ കണ്ടാൽ തുറസ്സായ സ്ഥലത്ത് നിൽക്കുന്നത് ഒഴിവാക്കണം. ജനലുകളും വാതിലുകളും അടച്ചിടണം. ഇടിമിന്നലുള്ള സമയത്ത് ടെറസിലും ഉയർന്ന സ്ഥലങ്ങളിലും മരക്കൊമ്പുകളിലും ഇരിക്കുന്നത് അപകടകരമാണ്. പട്ടം പറത്തൽ പൂർണ്ണമായും ഒഴിവാക്കണം.
അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, കുട്ടികളെ തുറസ്സായ സ്ഥലത്തും ടെറസിലും കളിക്കാൻ അനുവദിക്കരുത്. ഇടിമിന്നലേറ്റ ഒരു വ്യക്തിയുടെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഉണ്ടാകില്ല. ഇടിമിന്നലേറ്റ വ്യക്തിക്ക് ഉടൻ വൈദ്യസഹായം നൽകണം.