പ്രധാന വാര്‍ത്തകള്‍
കെ എസ് ഇ ബി ജീവനക്കാരനെ സ്കൂൾ കോമ്പൗണ്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി


കെ എസ് ഇ ബി ജീവനക്കാരനെ സ്കൂൾ കോമ്പൗണ്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.വണ്ടൻമേട് സെക്ഷനിലെ ലൈൻമാൻ പുളിയൻമല സ്വദേശി ബിനോയി ജോസാണ് മരിച്ചത്.
ഇന്ന് രാവിലെ പുളിയൻമലയിലെ സർക്കാർ സ്കൂൾ കെട്ടിടത്തിലെ വരാന്തയിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.അച്ചടക്ക നടപടിയുടെ ഭാഗമായി കഴിഞ്ഞ ആറു മാസമായി സസ്പെൻഷനിൽ ആയിരുന്നു ബിനോയ് .മൃതദേഹം ആശുപത്രിയിലേയ്ക്ക് മാറ്റി.