കായികം
ഫുട്ബോൾ താരം ജെറാർഡ് പിക്വെയും പോപ്പ് ഗായിക ഷക്കീറയും വേർപിരിഞ്ഞു

ദിവസങ്ങൾ നീണ്ട ഊഹാപോഹങ്ങൾക്ക് വിരാമമായി. സ്പാനിഷ് ഫുട്ബോൾ താരം ജെറാർഡ് പിക്വെയും പോപ്പ് ഗായിക ഷക്കീറയും വേർപിരിഞ്ഞു. ഒരുമിച്ചുള്ള ജീവിതം അവസാനിപ്പിക്കുകയാണെന്നും വേർപിരിയുകയാണെന്നും ഇരുവരും സ്ഥിരീകരിച്ചു. ഇരുവരും 12 വർഷമായി ഒരുമിച്ചാണ്.
പിക്വെയ്ക്കും ഷക്കീറയ്ക്കും രണ്ട് ആൺമക്കളുണ്ട്. മൂത്തമകൻ മിലാൻ ഒൻപതും ഇളയ മകൻ സാഷയ്ക്ക് ഏഴ് വയസ്സുമാണ് പ്രായം.
“ഞങ്ങൾ വേർപിരിയുകയാണെന്ന് സ്ഥിരീകരിക്കുന്നതിൽ ഞങ്ങൾ ഖേദിക്കുന്നു. ഞങ്ങളുടെ കുട്ടികളുടെ നല്ലതിന് വേണ്ടിയാണിത്. അവർക്കാണ് മുൻഗണന നൽകുന്നത്. ഞങ്ങളുടെ സ്വകാര്യതയെ ബഹുമാനിക്കാൻ ആവശ്യപ്പെടുന്നു. ഞങ്ങളെ മനസ്സിലാക്കിയതിൻ നന്ദി,” ഇരുവരും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.