Idukki വാര്‍ത്തകള്‍
ഹൈറേഞ്ച് മേഖലയിൽ ചൂട് കൂടുന്നു. ഒപ്പം വേനൽ മഴ സാധ്യതയും

മേഖലയിൽ പകൽ ചൂട് വർധിക്കുന്നതിനൊപ്പം തന്നെ ഈ മാസം 26 മുതൽ മാർച്ച് 5 വരെ മിക്കവാറും ഇടങ്ങളിൽ ശക്തമായ വേനൽ മഴയും വരുന്നു. ഫെബ്രുവരി 18 ന് മലേഷ്യൻ കടലിൽ രൂപപ്പെടുന്ന ശക്തമായ വെതർ സിസ്റ്റം ആണ് മഴയ്ക്കു കാരണം ആകുന്നത്. ഇതിന്റെ മുന്നോടിയായി ഫെബ്രുവരി 22, 23 തീയതികളിൽ ഒറ്റപ്പെട്ട ചെറിയ മഴയും ഉണ്ടാകും. പസഫിക് സമുദ്രത്തിൽ ന്യുട്രൽ അവസ്ഥയിൽ ഉള്ള ലാനിനയാണ് ഈ സിസ്റ്റം രൂപപ്പെടാൻ കാരണം. മാർച്ച് പകുതിയോടെ ലാനിന നെഗറ്റീവ് ഫെസിൽ ആകുന്നതോടെ എൽനിനോ രൂപപ്പെടും. ഇതു കാലവർഷത്തിൽ മഴ കുറയാൻ കാരണമാകും.









































































