Life Style/ Tech
ജൂണ്‍ മാസത്തില്‍ ആദ്യം ഇടിഞ്ഞ് പിന്നെ ഉയര്‍ന്ന് സ്വര്‍ണ വില
ജൂണ്‍ മാസത്തില്‍ ആദ്യം ഇടിഞ്ഞ് പിന്നെ ഉയര്‍ന്ന് സ്വര്‍ണ വില. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് വര്‍ദ്ധിച്ചത്.
ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 38,080 രൂപയായി. തുടര്‍ച്ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷമാണ് ഇന്ന് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയാണ് കുറഞ്ഞത്.
സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വര്‍ദ്ധനവ് രേഖപ്പെടുത്തി. 10 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് വര്‍ദ്ധിച്ചത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 4,760 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5 രൂപ ഉയര്‍ന്ന് 3,930 രൂപയായി.
സംസ്ഥാനത്ത് വെള്ളി വിലയില്‍ മാറ്റമില്ല. 67 രൂപയാണ് വെള്ളിയുടെ വിപണി വില.