ഇന്ത്യന്‍ വിപണിയില്‍ ഹ്യുണ്ടേയ് അല്‍കസാര്‍ ഇറക്കുന്നു; പുതിയ എസ് യു വി മോഡലിന് സവിശേഷതകള്‍ ഏറെ
ഇന്ത്യന്‍ വിപണിയില്‍ പുതിയ എസ് യു വി മോഡല്‍ എത്തിച്ച് പ്രമുഖ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടേയ്. 2021ല്‍ കമ്പനി പുറത്തിറക്കിയ അല്‍കസാര്‍ എന്ന മോഡലിന്റെ പുതിയ വേര്‍ഷനാണ് ഇപ്പോള്‍ വിപണിയില്‍ ഇറങ്ങുന്നത്. 6,7 സീറ്റര്‍ ശ്രേണികളിലാണ് കാര്‍ വിപണിയിലെത്തുക.
ഹ്യുണ്ടേയുടെ ഏറ്റവും ജനപ്രിയ എസ് യു വി മോഡലായ ക്രെറ്റയെ അടിസ്ഥാനപ്പെടുത്തിയാണ് ഈ വരവെങ്കിലും പുതിയ നിരവധി ഫീച്ചറുകളാണ് അല്‍കസാറിലുള്ളത്. ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റിന് സമാനമായി, അൽകാസർ ഫെയ്‌സ്‌ലിഫ്റ്റിൽ 10.25 ഇഞ്ച് ഇൻഫോടെയ്ൻമെൻ്റും 10.25 ഇഞ്ച് ഇൻസ്ട്രുമെൻ്റ് ക്ലസ്റ്റർ സ്‌ക്രീനുകളും സംയോജിപ്പിച്ചിരിക്കുന്നു. 1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 1.5 ലിറ്റര്‍ ഡീസല്‍ വേരിയന്റുകള്‍ക്ക് യഥാക്രമം 15 ലക്ഷം, 16 ലക്ഷം രൂപ മുതലാണ് വില.
അൽകാസർ പുതിയ ഡാർക്ക് ക്രോം ഗ്രില്ലും പുതിയ ക്വാഡ്-ബീം എൽഇഡി ഹെഡ്‌ലാമ്പുകളും H- ആകൃതിയിലുള്ള LED DRLഉം സജ്ജീകരിച്ചിരിക്കുന്നു. വലിയ റേഡിയേറ്റര്‍ ഗ്രിലും വലുതായി നില്‍ക്കുന്ന സ്‌കഫ് പ്ലേറ്റും അല്‍കസറിനെ വ്യത്യസ്തമാക്കുന്നുണ്ട്. 18 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകളാണ് മറ്റൊരു പ്രത്യേകത. ബംബര്‍ നന്നായി റീവര്‍ക്ക് ചെയ്തിട്ടുണ്ട്. സ്‌കിഡ് പ്ലേറ്റിന് ഫ്രഷ് ഡിസൈന്‍ തന്നെയാണ് നല്‍കിയിരിക്കുന്നത്.
ഡ്യുവര്‍ ടോണിലുള്ള സീറ്റിംഗ് കാറിന് ഒരു പ്രീമിയം ഫീല്‍ കൊണ്ടുവരുന്നുണ്ട്. രണ്ടാം നിരയില്‍ ക്യാപ്റ്റന്‍ സീറ്റും മൂന്നാം നിരയില്‍ ബെഞ്ച് സീറ്റുമാണ് നല്‍കിയിട്ടുള്ളത്. നോര്‍മല്‍, ഇകോ, സ്‌പോര്‍ട്ട് ഇങ്ങനെ മൂന്ന് ഡ്രൈവ് മോഡുകളാണ് കാറിനുള്ളത്. 9 നിറങ്ങളിലാണ് അല്‍കസാര്‍ ലഭ്യമാകുക. സുഖകരമായ യാത്രയാണ് ഹ്യുണ്ടേയ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ഉറപ്പ്.