സെപ്റ്റംബറിൽ റെക്കോഡ് വിൽപന; മഹീന്ദ്രയോട് പ്രിയം കൂടുന്നു; നിരത്തിലെത്തിച്ചത് അര ലക്ഷം യൂണിറ്റുകൾ
രാജ്യത്തെ ഏറ്റവും വലിയ SUV വാഹന നിർമാതാക്കളാണ് മഹീന്ദ്ര. ഇപ്പോൾ വിപണിയിൽ കത്തിക്കയറുകയാണ് മഹീന്ദ്ര. സെപ്റ്റംബറിൽ റെക്കോഡ് വിൽപനയാണ് ബ്രാൻഡ് നടത്തിയത്. അര ലക്ഷത്തോളം യൂണിറ്റുകളാണ് മഹീന്ദ്ര ഒറ്റ മാസം കൊണ്ട് നിരത്തിലെത്തിച്ചത്. 23.7 ശതമാനം വിൽപ്പന വർധനവാണ് വിൽപനയിൽ ഉണ്ടായിരിക്കുന്നത്. സെപ്റ്റംബറിൽ 51,062 യൂണിറ്റുകളാണ് ബ്രാൻഡ് ഇറക്കിയത്.(Mahindra September 2024 sales in India crosses 50,000 cars)
മഹീന്ദ്രയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ കണക്കാണിത്. പന്ത്രണ്ട് മാസം മുമ്പ് ഇതേ മാസത്തിൽ മഹീന്ദ്രയുടെ വിൽപ്പന 41,267 യൂണിറ്റുകളായിരുന്നു. 2024 ഓഗസ്റ്റിൽ കമ്പനിയുടെ വിൽപ്പന 43,277 യൂണിറ്റുകളായിരുന്നു. മഹീന്ദ്രയുടെ XUV 3XO വിപണിയിൽ എത്തിയതിനു ശേഷം ശരാശരി 9,000 യൂണിറ്റുകളാണ് പ്രതിമാസം കമ്പനി വിറ്റഴിക്കുന്നത്. മിഡ്-സൈസ് എസ്‌യുവി വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ടചത് സ്കോർപിയോ N ആയിരുന്നു.
രണ്ടാം തലമുറ ഥാറിലൂടെയായിരുന്നു വിപണി കമ്പനി വെട്ടിപ്പിടിക്കുകയായിരുന്നു. ഥാറിലൂടെ തന്നെ വിപണിയിൽ സ്ഥിരത കൈവരിക്കാൻ ശ്രമിക്കുന്നത്. ഥാർ റോക്‌സ് എന്ന് പേരിട്ടിരിക്കുന്ന വാഹനമാണ് മഹീന്ദ്ര വിപണിയിൽ എത്തിക്കുന്നത്. 12.99 ലക്ഷം രൂപയുടെ പ്രാരംഭ വിലയിലെത്തുന്ന എസ്‌യുവി RWD, 4×4 പതിപ്പുകളിൽ സ്വന്തമാക്കാനാവും. മഹീന്ദ്ര ഥാർ റോക്‌സിനായുള്ള ഔദ്യോഗിക ബുക്കിംഗ് ഒക്‌ടോബർ മൂന്നിനാണ് ആരംഭിക്കുക. ഇത് കൂടി വരുമ്പോൾ നിരത്തിലും വിപണിയിലും മഹീന്ദ്രയുടെ അപ്രമാദിത്യം തുടരും.