Idukki വാര്‍ത്തകള്‍
ബാലജന യോഗം അധ്യാപകരുടെ പരിശീലന ക്യാമ്പ് നടന്നു


കട്ടപ്പന :ബാലജന യോഗം അധ്യാപകരുടെ എകദിന പരിശീലന ക്യാമ്പ് നടന്നു.എസ് എൻ ഡി പി യോഗം മലനാട് യൂണിയനിലെ 38 ശാഖകളിൽ നിന്നായി 195 അധ്യാപകർ ക്യാമ്പിൽ പങ്കെടുത്തു. യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശ്രീ നാരായണ ഗുരുദേവന്റെ വിശ്വമാനവിക സന്ദേശം അടിസ്ഥാനമാക്കിയുള്ള വളർച്ചയായിരിക്കണം വിദ്യാർത്ഥികളിൽ ഉണ്ടാകേണ്ടതെന്ന് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ അധ്യക്ഷത വഹിച്ചു.ഓരോ ക്ലാസ്സിലെയും ബാലജന യോഗം കുട്ടികൾക്ക് വേണ്ടി തയ്യാറാക്കിയിട്ടുള്ള പാഠാവലികൾ, ഒരു വർഷത്തെ ബാലജന യോഗം പ്രവർത്തന രേഖ എന്നിവ ആസ്പദമാക്കി പച്ചടി എസ്. എൻ എൽ പി സ്കൂൾ ഹെഡ് മാസ്റ്റർ ബിജു പുളിക്കലേടത്ത് ക്ലാസ്സെടുത്തു.ഉദ്ഘാടന യോഗത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് വിധു എ സോമൻ ,വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സി.കെ വത്സ എന്നിവർ പ്രസംഗിച്ചു.