പ്രധാന വാര്‍ത്തകള്‍
സിവിൽ സർവീസസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; ഒന്നാം റാങ്ക് ശ്രുതി ശർമയ്ക്ക്

ന്യൂഡൽഹി: 2021-ലെ യു.പി.എസ്.സി. സിവിൽ സർവീസസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ആദ്യ നാലു റാങ്കുകൾ വനിതകൾ നേടി.ശ്രുതി ശർമയ്ക്കാണ് ഒന്നാം റാങ്ക്. അങ്കിത അഗർവാൾ, ഗമിനി സിംഗ്ല എന്നിവർ രണ്ടും മൂന്നും റാങ്കുകൾ നേടി. ഐശ്വര്യ വർമയ്ക്കാണ് നാലാം റാങ്ക്.ആദ്യ പത്തു റാങ്കുകളിൽ മലയാളികളില്ല. 21-ാം റാങ്ക് നേടിയ ദിലീപ് പി. കൈനിക്കരയാണ് മലയാളികളിൽ ഒന്നാമതെത്തിയത്.
ശ്രുതി രാജലക്ഷ്മി(25), വി. അവിനാശ് (31), ജാസ്മിൻ (36), ടി. സ്വാതിശ്രീ (42), സി.എസ്. രമ്യ (46), അക്ഷയ് പിള്ള (51), അഖിൽ വി. മേനോൻ (66), ചാരു (76) തുടങ്ങിയവരാണ് ആദ്യ നൂറിലെ മലയാളിസാന്നിധ്യം.
















































































































