പ്രധാന വാര്‍ത്തകള്‍
തേക്ക് കടത്ത് കേസില്‍ മുല്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ റിമാന്റിൽ
അടിമാലി : തേക്ക് കടത്ത് കേസില്‍ മുല്‍ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ജോജി ജോണ്‍ റിമാന്റില്‍ . കൊന്നത്തടി മങ്കു വയില്‍ തേക്കു തടി വെട്ടി കടത്തിയ കേസിലാണ് ജോജി ജോണിനെ റിമാന്റ് ചെയ്തത്..
സുപ്രീം കോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് 4 ദിവസം മുന്‍പ് ജോജി ജോണ്‍ വെള്ളത്തൂവല്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയിരുന്നു. െതളിവെടുപ്പുനടപടികള്‍ക്കു ശേഷം ഇന്നലെ ദേവികുളം മുന്‍സിഫ് കോടതിയല്‍ ഹാജരാക്കി റിമാന്റ് െചയ്യുകയായിരുന്നു. അടിമാലി ഫോറസ്റ്റ് റേഞ്ചിലെ മങ്കു വയില്‍ നിന്നും 8 തേക്കുകള്‍ മുറിച്ചു കടത്തിയതാണ് കേസ്.ഇതേ കേസിലെ മുക്കുടം സെക്ഷന്‍ ഫോറസ്റ്റര്‍ സ ന്തോഷിന് തൊടുപുഴ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു.