Idukki വാര്‍ത്തകള്‍
ഇടുക്കി ഉടുമ്പൻചോലയിൽ സഹോദരൻ ജേഷ്ഠനെയും ഭാര്യയെയും വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു

ഇടുക്കി ഉടുമ്പൻചോലയിൽ സഹോദരൻ ജേഷ്ഠനെയും ഭാര്യയെയും വീട്ടിൽ കയറി വെട്ടി പരിക്കേൽപ്പിച്ചു. ചെമ്മണ്ണാർ വലിയപറമ്പിൽ സണ്ണി, ഭാര്യ സിനി എന്നിവർക്കാണ് വെട്ടേറ്റത്. സണ്ണിയുടെ അനുജൻ ബിനോയിയാണ് വെട്ടിയത്. രാവിലെ എട്ടുമണിയോടുകൂടി ചെമ്മണ്ണാറിലെ സണ്ണിയുടെ വീട്ടിലെത്തിയാണ് ആക്രമണം നടത്തിയത്. വെട്ടേറ്റ ഇരുവരുടെയും നില ഗുരുതരമാണ്









































































