125 വര്‍ഷത്തിന്റെ നിറവില്‍ ഹൈറേഞ്ചിലെ ആദ്യ കത്തോലിക്കാ ദൈവാലയമായ മൂന്നാര്‍ മൗണ്ട് കാര്‍മ്മല്‍ :ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികൾക്ക് തുടക്കമായി
മൂന്നാർ :125 വര്‍ഷത്തിന്റെ നിറവില്‍ ഹൈറേഞ്ചിലെ ആദ്യ കത്തോലിക്കാ ദൈവാലയമായ മൂന്നാര്‍ മൗണ്ട് കാര്‍മ്മല്‍ ദൈവാലയം . ഇതിന്റെ ഭാഗമായ ജൂബിലി ആഘോഷങ്ങള്‍ക്ക് ഞായറാഴ്ച തുടക്കമായി. രാവിലെ 9.30 ന് നടന്ന ദിവ്യബലിയോടു കൂടിയാണ് ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
മൂന്നാറിൽ ദൈവാലയം സ്ഥാപിച്ച സ്പാനിഷ് വൈദികനും കര്‍മ്മലീത്താ സഭാഅംഗവുമായ അല്‍ഫോണ്‍സിന്റെ ശവകുടീരത്തില്‍ പുഷ്പങ്ങള്‍ അര്‍പ്പിച്ചാണ് ആഘോഷപരിപാടികള്‍ ആരംഭിച്ചത്. തിരുച്ചടങ്ങുകള്‍ക്ക് വിജയപുരം രൂപത വികാരി ജനറല്‍ ഫാ.ജെസ്റ്റിന്‍ മഠത്തിപ്പറമ്പില്‍ മുഖ്യ കാര്‍മ്മീകത്വം നല്‍കി.
ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആഘോഷപരിപാടികൾക്കാണ് തുടക്കം കുറിച്ചത്. വിപുലമായ പരിപാടികള്‍ ജൂബിലിയോട് അനുബന്ധിച്ച് നടക്കും. പുരോഗമനാപരമായ പദ്ധതികളുമായി ദൈവാലയത്തിന്റെ നവീകരണം പൂര്‍ത്തിയാക്കും. ഒരു വര്‍ഷ കാലയളവിനുള്ളില്‍ ഭൂരഹിതരായ വ്യക്തികള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുക, നിര്‍ധനരായ കുട്ടികളുടെ വിവാഹം നടത്തുന്നതിനാവശ്യമായ സഹായങ്ങള്‍ നല്‍കുക, സാധുജന ജന സഹായത്തിനായുള്ള പദ്ധതികള്‍ രൂപീകരിക്കുക എന്നിവയാണ് പ്രധാന പരിപാടികള്‍.ഒരു വര്‍ഷം നീണ്ടു നല്‍ക്കുന്ന ആഘോഷ പരിപാടികള്‍ക്കൊടുവില്‍ നടത്തുന്ന സമാപന ആഘോഷത്തില്‍ വിജയപുരം രൂപതാ മെത്രാന്‍ അഭിവന്ദ്യ സെബാസ്റ്റ്യന്‍ തെക്കത്തേച്ചേരില്‍ നിര്‍വ്വഹിക്കും.
കുടിയേറ്റകാലത്തു തന്നെ സ്ഥാപിതമായ പള്ളി 1898 ലാണ് പണിതത്. ഇംഗ്ലീഷുകാരായ കമ്പനി അധികാരികളാണ് പള്ളി നിര്‍മ്മിക്കാനുള്ള അനുവാദം നല്‍കിയത്. ഹൈറേഞ്ചിലെ ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രമായി മാറിയ ഈ ദേവാലയത്തിന്റെ ചുവടു പിടിച്ചാണ് പിന്നീട് ഹൈറേഞ്ചിലെ നിരവധി പള്ളികള്‍ പണിതുയര്‍ത്തപ്പെട്ടത്. വരാപ്പുഴ രൂപതയുടെ കീഴിലായിരുന്ന ഈ ദൈവാലയം പിന്നീട് 1930 ല്‍ രൂപീകൃകതമായ വിജയപുരം ഭാഗമായി മാറി. വികാരി മൈക്കിള്‍ വലയിഞ്ചിയല്‍ സഹ വികാരി ഫാ ആന്റെണി തോമസ് പോളക്കാട്ട് ദിവ്യബലിയില്‍ പങ്കെടുത്തു.