പ്രധാന വാര്‍ത്തകള്‍
കര്‍ഷകര്‍ക്കൊപ്പം ഉണ്ടാകുമെന്ന് കോൺഗ്രസ് ബി പാർട്ടി ചെയര്മാന് കെ.ബി.ഗണേഷ്കുമാര്.
ചെറുതോണി: ജില്ലയിലെ കാര്‍ഷിക ഉല്പന്നങ്ങളുടെ വില തകര്‍ച്ചക്കെതിരെ ശക്തമായ സമരത്തിന് കേരള കോണ്‍ഗ്രസ് ബി കര്‍ഷകര്‍ക്കൊപ്പമുണ്ടാകുമെന്ന് പാര്‍ട്ടി ചെയര്മാന് കെ.ബി.ഗണേഷ്കുമാര്.
നാണ്യവിളകളുടെ വിലത്തകര്‍ച്ചയും ഇന്ധന വില വര്‍ധനയും മൂലം ജനം പൊറുതിമുട്ടി. ഇത് കണ്ടില്ലെന്ന് നടിക്കുന്ന നയമാണ് കേന്ദ്ര സര്‍ക്കാറിന്റേതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേരള കോണ്‍ഗ്രസ് ബി ജില്ല ക്യാമ്ബ് ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗണേഷ്കുമാര്.
സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.ജി. പ്രേംജിത്ത്, അഡ്വ. പി. ഗോപകുമാര്‍, പോള്‍സണ്‍ മാത്യു, എ.ആര്. ബഷീര്‍, വി. വിജയകുമാര്‍, കെ.ടി.യു.സി സംസ്ഥാന പ്രിസിഡന്റ് വടകോട് മോനച്ചന്, കര്‍ഷക യൂനിയന്‍ സംസ്ഥാന പ്രസിഡന്റ് ഹരിപ്രസാദ് നായര്‍, യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് ദീപു ബാലകൃഷ്ണന്, പി.കെ. ജയന് എന്നിവര്‍ സംസാരിച്ചു.