വനിതാ ചാമ്പ്യൻസ് ലീഗ് ഫൈനൽ; കിരീടം തേടി ബാഴ്സലോണയും ലിയോണും

വനിതാ ചാമ്പ്യൻസ് ലീഗിന്റെ ഫൈനൽ ഇന്ന്. ടൂറിനിലെ യുവൻറസ് സ്റ്റേഡിയത്തിൽ നടക്കുന്ന യുവേഫ വനിതാ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ബാഴ്സലോണ ലിയോണിനെ നേരിടും. ഇന്നത്തെ മത്സരം വനിതാ ക്ലബ് ഗെയിമിലെ എക്കാലത്തെയും വലിയ മത്സരമായി കണക്കാക്കപ്പെടുന്നു. നിലവിലെ ചാമ്പ്യൻസ് ലീഗ് ജേതാക്കളാണ് ബാഴ്സലോണ. ഏഴ് തവണ ചാമ്പ്യൻസ് ലീഗ് ജേതാക്കളാണ് ലിയോൺ.
വനിതാ ഫുട്ബോളിലെ എക്കാലത്തെയും മികച്ച ടീമുകളിലൊന്നായാണ് ലിയോണിനെ കണക്കാക്കുന്നത്. നിലവിലെ ബാഴ്സലോണ ടീം ലിയോണിൻറെ മുന്നിര ടീമുകളേക്കാൾ വലിയ ടീമാണെന്ന ചർച്ചകൾ തുടരുന്നതിനിടെയാണ് മത്സരം. 2019 ൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയിരുന്നു. ലിയോണ് 4-1ൻ ജയിച്ച് കിരീടം ഉയർ ത്തി.
ഈ സീസണിൽ കളിച്ച ഒരു മത്സരമൊഴികെ മറ്റെല്ലാ മത്സരങ്ങളും ബാഴ്സലോണ ജയിച്ചു. ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ വോൾഫ്സ്ബർഗിനെതിരായ ഏക മത്സരം ബാഴ്സലോണ പരാജയപ്പെട്ടു.