കായികം
തായ്‌ലൻഡ് ഓപ്പൺ; പി വി സിന്ധു ക്വാർട്ടറിൽ

തായ്‌ലൻഡ് ഓപ്പൺ ബാഡ്മിന്റനിൽ ഇടം നേടിയ ഏക ഇന്ത്യൻ പ്രതീക്ഷയായി പി.വി സിന്ധു. വനിതാ സിംഗിൾസിൽ കൊറിയയുടെ സിം യുജിനെ തോൽപ്പിച്ചാണ് സിന്ധു ക്വാർട്ടർ ഫൈനലിൽ കടന്നത്. രണ്ടാം റൗണ്ടിൽ കടക്കാതിരുന്ന കിഡംബി ശ്രീകാന്ത് തൻറെ എതിരാളി അയർലൻഡിൻറെ നഹത് ഗെയ്നിൻ വാക്കോവർ നൽകി. മത്സരിക്കാത്തതിൻറെ കാരണം വ്യക്തമല്ല.
വനിതാ സിംഗിൾസിൽ മാളവിക ബൻസൂദ് ഡെൻമാർക്കിൻറെ ലിൻ ക്രിസ്റ്റഫർസിനോട് 21-16, 14-21, 14-21 എന്ന സ്കോറിനാണ് പരാജയപ്പെട്ടത്.