Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

വൈദ്യുതക്കമ്പിയിലേക്കു മരച്ചില്ല ചാഞ്ഞാൽ ഉദ്യോഗസ്ഥന് പിഴ; ഫോട്ടോയെടുത്ത് അയക്കാം, സമ്മാനം വാങ്ങാം



തിരുവനന്തപുരം: ജൂൺ ഒന്നുമുതൽ വൈദ്യുത ലൈനുകളിലേക്ക് മരച്ചില്ലകൾ ചാഞ്ഞുനിൽക്കുന്നതു കണ്ടാൽ ബന്ധപ്പെട്ട സെക്ഷൻ ഓഫീസർമാർക്ക് പിഴചുമത്താൻ വൈദ്യുതിബോർഡ് തീരുമാനിച്ചു. വൈദ്യുത ലൈൻ, പോസ്റ്റ്, ട്രാൻസ്ഫോർമർ എന്നിവയ്ക്കുമീതെ ചെടിപ്പടർപ്പുകളും മരച്ചില്ലകളും ചാഞ്ഞുനിൽക്കുന്നത് ജനത്തിന് ഫോട്ടോയെടുത്ത് വീഴ്ചവരുത്തിയ ഓഫീസർമാരെ ചൂണ്ടിക്കാട്ടി വാട്സാപ്പിൽ അയക്കാം.കാലവർഷത്തിനുമുമ്പായി ലൈനുകൾക്ക് ഭീഷണിയായ ചെടിപ്പടർപ്പുകളും മരച്ചില്ലകളും ബോർഡ് വെട്ടിമാറ്റാറുണ്ട്. വർഷംതോറും 65 കോടിരൂപയാണ് ഇതിനുചെലവ്.

ഇത്തവണ ഏപ്രിൽ 22-നു നടത്തിയ അവലോകനത്തിൽ ഈ ജോലികളുടെ 79 ശതമാനം മാത്രമാണ് പൂർത്തിയായതെന്നു വിലയിരുത്തി. ജോലികൾ മേയ് 31-നകം തീർക്കാൻ നിർദേശം നൽകി.ജൂൺ ഒന്നിനുശേഷം ഇത്തരം തടസ്സങ്ങൾ മാറ്റാൻ കെഎസ്.ഇ.ബി. ചെലവിടുന്ന തുക ഈ ഉദ്യോഗസ്ഥരിൽനിന്ന് തുല്യതോതിൽ ഈടാക്കുംജനങ്ങൾക്ക് ഫോട്ടോയെടുത്ത് അയക്കാവുന്ന വാട്സാപ്പ് നന്പർ- 9496001912. കെ.എസ്.ഇ.ബി.യുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലേക്കും അയക്കാം. പത്ത് ചിത്രങ്ങൾക്ക് ബോർഡ് സമ്മാനം നൽകും.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!