പത്ത് മാസം കൊണ്ട് പണം ഇരട്ടിപ്പിച്ച് നല്‍കും : വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയ കേസില്‍ രണ്ട് വനിതകള്‍ ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍.
അടിമാലി: പത്ത് മാസം കൊണ്ട് പണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന് വാഗ്ദാനം നല്‍കി തട്ടിപ്പ് നടത്തിയ കേസില്‍ രണ്ട് വനിതകള്‍ ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍.
അടിമാലി സ്വദേശികളില്‍ നിന്നും 20 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ പരാതിയില്‍ അടിമാലി പൊളിഞ്ഞ പാലം പുറപ്പാറയില്‍ എല്‍ദോസിന്റെ ഭാര്യ സരിത( 29) , കോട്ടയം കാണക്കാരി പട്ടിത്താനം ചെരുവില്‍ വീട്ടില്‍ പുഷ്‌കരന്റെ ഭാര്യ ശ്യാമള(56) ജയകുമാര്‍(42) .വിമല്‍ പുഷ്‌കരന്‍ എന്നിവരെയാണ് അടിമാലി പൊലിസ് അറസ്റ്റ് ചെയ്തത് അടിമാലി 200 ഏക്കര്‍ മേഖലയിലുള്ള 5 പേരില്‍ നിന്നാണ് 20 ലക്ഷം രൂപാ തട്ടിയെടുത്തത് ഓണ്‍ ലൈന്‍ ആപ്പ് വഴിയാണ് നിക്ഷേപകരില്‍ നിന്നും പണം സ്വീകരിച്ചിരുന്നത് .
തുടക്കത്തില്‍ നിക്ഷേപകര്‍ക്ക് ഇരട്ടി പണം നല്‍കി സംഘം നിക്ഷേപകരുടെ വിശ്വാസം നേടിയിരുന്നു. അടിമാലിയിലെ ഓട്ടോ ഡ്രൈവര്‍ കൂടിയായ സരിതയാണ് തട്ടിപ്പ് സംഘത്തിലെ മുഖ്യകണ്ണി .സംഘത്തിലെ മറ്റു മൂന്ന് പേര്‍ ഒരു കുടുബത്തില്‍ നിന്നുള്ളവരാണ്. . 2021 മുതലാണ് ഇവര്‍ നിക്ഷേപകരില്‍ നിന്നും പണം സ്വികരിച്ച് തുടങ്ങിയത്. നിക്ഷേപകര്‍ വഞ്ചിതരായതോടെ രണ്ടു മാസം മുന്‍പ് അടിമാലി പൊലിസില്‍ പരാതി നല്‍കിയിരുെന്നെങ്കിലും പ്രതികള്‍ ഒളിവില്‍പോയി.
ഇടുക്കി എ എസ് പി ആയി നിയമിതനായ രാജ് പ്രസാദിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ എസ് ഐ മാരായ ടി. പി ജൂഡി . അബ്ദുള്‍ ഖനി . ടി എം നൗഷാദ് അബ്ബാസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികെളെ അറസ്റ്റ് ചെയ്തത്