Life Style/ Tech
ഭാരതത്തിലെ പ്രഥമ അല്മായവിശുദ്ധനായ ദേവസഹായംപിള്ളയുടെ ജീവിതകഥ, മലയാളത്തില്‍ ആദ്യമായി വിമല പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു


നീലകണ്ഠപിള്ളയില്‍നിന്നും ദേവസഹായത്തിലേക്കുള്ള യാത്രയാണ് പുസ്തകത്തിന്‍റെ സാരസംഗ്രഹം. നമ്പൂതിരി കുടുംബത്തിലെ ജനനം, നശിക്കാത്ത ആത്മാവിനെപ്പറ്റിയുള്ള ബോധ്യം തുടങ്ങി വിശുദ്ധന്‍റെ ഓരോ ജീവിതസന്ദര്‍ഭങ്ങളെയും ഗ്രന്ഥം തൊട്ടുണര്‍ത്തുന്നു. 52 പേജുകള്‍ മാത്രം വരുന്നൊരു ചെറുഗ്രന്ഥമാണിത്.
ദൈവസഹായത്തെപ്പോലെ ക്രൂരമര്‍ദ്ദനങ്ങള്‍ക്കു നടുവിലും ഈശോയെ സ്നേഹിക്കാന്‍ ഈ ഗ്രന്ഥം നമ്മെ പ്രാപ്തമാക്കുന്നു. ദൈവസ്നേഹത്താല്‍ ജ്വലിച്ച ദേവസഹായത്തിന്‍റെ കഥപറയുന്ന ഈ ഗ്രന്ഥം ആകര്‍ഷകമായ വിലക്കുറവില്‍ വിമല ബുക്ക്സ്റ്റാളില്‍ ലഭ്യമാണ്.