മദ്യലഹരിയിൽ വിനോദ സഞ്ചാരികൾ അഴിഞ്ഞാടി :ഇടുക്കി രാമക്കൽമേട്ടിൽ സംഘർഷം


മദ്യലഹരിയിലെത്തിയ സഞ്ചാരികളും നാട്ടുകാരും തമ്മിൽ പൊരിഞ്ഞ അടി. ഇടുക്കി രാമക്കൽമേട്ടിലാണ് കൂട്ടയടിയുണ്ടായത്. തമിഴ്‌നാട്ടിൽ നിന്നും എത്തിയ സംഘം മദ്യ ലഹരിയിൽ അഴിഞ്ഞാടുകയും നാട്ടുകാരുമായി സംഘർഷത്തിലാകുകയുമായിരുന്നു.
നാട്ടുകാരുടെയും ഡ്രൈവര്‍മാരുടെയും അവസരോചിത ഇടപെടല്‍ മൂലമാണ് വിനോദസഞ്ചാര കേന്ദ്രത്തിനുള്ളിലേക്ക് സംഘര്‍ഷം പടരാതിരുന്നത്.
ഈ സമയം സ്ത്രീകളും കുട്ടികളുമടക്കം നിരവധി സഞ്ചാരികള്‍ വിനോദ സഞ്ചാരകേന്ദ്രത്തിന് ഉള്ളിലുണ്ടായിരുന്നു. മദ്യപരായവരെ വണ്ടിയില്‍ കയറ്റി നാട്ടുകാരുടെ നേതൃത്വത്തില്‍ പറഞ്ഞു വിടുകയായിരുന്നു.
വിനോദസഞ്ചാര കേന്ദ്രത്തില്‍ മദ്യപിച്ചെത്തുന്നവര്‍ സംഘര്‍ഷമുണ്ടാക്കുന്നത് പതിവാകുന്നതോടെ പൊലീസ് സേവനം ആവശ്യപ്പെട്ട് ഡിറ്റിപിസി ജീവനക്കാരും രംഗത്തുവന്നു.
സ്‌പെഷ്യല്‍ ബ്രാഞ്ച് അടക്കം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും പൊലീസുകാര്‍ക്ക് രാമക്കല്‍മേടെത്തി ഡ്യൂട്ടി ചെയ്യുവാന്‍ മടിയാണ്. കഴിഞ്ഞ നാല് മാസത്തിനിടെ ആറോളം അടിപിടി കേസുകളാണ് ടൂറിസ്റ്റ് കേന്ദ്രത്തിനുള്ളില്‍ ഉണ്ടായത്.