Idukki വാര്‍ത്തകള്‍പ്രധാന വാര്‍ത്തകള്‍
തൊടുപുഴയിൽ ബസിടിച്ചുവീണ ബൈക്ക് യാത്രികന്റെ തലയിലൂടെ ബസ് കയറിയിറങ്ങി; റിട്ട.എസ്.ഐയ്ക്ക് ദാരുണാന്ത്യം
സ്വകാര്യ ബസിടിച്ച് വീണ ബൈക്ക് യാത്രികന്റെ തലയിലൂടെ അതേ ബസ് കയറിയിറങ്ങി. റിട്ട . എസ്.ഐയ്ക്ക് ദാരുണാന്ത്യം
തിങ്കളാഴ്ച രാവിലെ തൊടുപുഴ – ഇടുക്കി റൂട്ടിലാണ് അപകടം നടന്നത്. പുറപ്പുഴ സ്വദേശിയായ റിട്ട എസ്.ഐ ചന്ദ്രൻ ( 56 ) ആണ് മരിച്ചത്. തൊടുപുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപമാണ് അപകടംനടന്നത്. ഗതാഗതക്കുരുക്കിൽ നിന്നും വാഹനം മുന്നോട്ട് എടുക്കുന്നതിനിടെ ചന്ദ്രൻ സ്കൂട്ടർ വലത്തേക്ക് എടുക്കാൻ ശ്രമിച്ചിരുന്നു.
ഇതിനിടെ പിന്നാലെ വന്ന സ്വകാര്യ ബസ് സ്കൂട്ടറിൽ ഇടിക്കുകയും മറിഞ്ഞുവീണ ചന്ദ്രന്റെ തലയിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങുകയുമായിരുന്നു. ചന്ദ്രൻ സംഭവസ്ഥലത്തു വച്ചുതന്നെ മരണമടഞ്ഞു. തൊടുപുഴ മൂലമറ്റം റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽപെട്ടത്. തൊടുപുഴ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.