തൊമ്മന്‍കുത്ത് വിനോദസഞ്ചാര കേന്ദ്രത്തില്‍ കാട്ടാനശല്യം രൂക്ഷം
തൊമ്മന്‍കുത്ത്: വിനോദസഞ്ചാര കേന്ദ്രത്തില്‍ കാട്ടാനശല്യം രൂക്ഷം. കഴിഞ്ഞ ദിവസം തേന്‍കുഴി ഭാഗത്ത് കാട്ടാനകള്‍ കൂട്ടമായി വന്ന് ഷെഢ് നശിപ്പിച്ചു.
കഴിഞ്ഞ വര്‍ഷവും ഇവിടെ കാട്ടാനകള്‍ കൂട്ടത്തോടെയെത്തി ഷെഡ് തകര്‍ത്തിരുന്നു. കഴിഞ്ഞവര്‍ഷം ആന ഇറങ്ങിയപ്പോള്‍ ഷെഢ് കൂടാതെ ഏറുമാടത്തിനും നാശനഷ്ടം ഉണ്ടാക്കിയിരുന്നു. വേളൂര്‍ വനത്തില്‍ നിന്നാണ് കാട്ടാന വരുന്നതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ആനകള്‍ വന്ന് നാശനഷ്ടങ്ങള്‍ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് കോതമംഗലം ഡിഎഫ്‌ഒയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയതായി വനപാലകര്‍ പറഞ്ഞു.
ദിനംപ്രതി നൂറുകണക്കിന് ആളുകളാണ് ഈ വിനോദസഞ്ചാര കേന്ദ്രത്തില്‍ എത്തുന്നത്. മനോഹരമായ വ്യു പോയിന്‍റും വെള്ളച്ചാട്ടങ്ങളും തൊമ്മന്‍കുത്ത് ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഉണ്ട് . ഇവിടെയെത്തുന്ന സഞ്ചാരികളുടെ സുരക്ഷ ഉറപ്പു വരുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.