Idukki വാര്‍ത്തകള്‍
ഉദയഗിരി അരങ്ങം സ്വദേശി ബെന്നി മാത്യു എന്നയാളുടെ വീട്ടിൽ നിന്നും 200 ലിറ്റർ വാഷ്, 40 ലിറ്റർ ചാരായം, 6 കഞ്ചാവ് ചെടികൾ എന്നിവ കണ്ടെടുത്തു
ആലക്കോട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എൻ.വൈശാഖും പാർട്ടിയും ഉദയഗിരി കാർത്തികപുരം ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ ഉദയഗിരി അരങ്ങം സ്വദേശി ബെന്നി മാത്യു എന്നയാളുടെ വീട്ടിൽ നിന്നും 200 ലിറ്റർ വാഷ്, 40 ലിറ്റർ ചാരായം, 6 കഞ്ചാവ് ചെടികൾ എന്നിവ കണ്ടെടുത്ത് കേസെടുത്തു.
പാർട്ടിയിൽ അസി: എക്സൈസ് ഇൻസ്പെക്ടർ ടി.എച്ച്.ഷെഫീഖ്, പ്രിവന്റീവ് ഓഫീസർമാരായ പി.ആർ.സജീവ്, ടി.കെ.തോമസ്, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.വി.മധു, മുഹമ്മദ് ഹാരിസ്, രഞ്ചിത്ത്കുമാർ, പി.പെൻസ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ എം.മുനീറ, ഡ്രൈവർ ജോജൻ എന്നിവരും ഉണ്ടായിരുന്നു.