ഇടുക്കി
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മധ്യവയ്സ്കന് ശിക്ഷ


കട്ടപ്പന: പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വണ്ടിപ്പെരിയാർ സ്വദേശിയായ മധ്യവയസ്കന് തടവും പിഴയും വിധിച്ച് കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതി.വണ്ടിപ്പെരിയാർ ഡൈമുക്ക് എട്ടേക്കർ ഭാഗത്ത് പുതുവൽ വീട്ടിൽ ഭാഗ്യനാഥൻ (46)നാണ് 10 വർഷം തടവും 50,000 രൂപ പിഴയും വിധിച്ചത്.2019 ലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇയാൾ പീഡിപ്പിച്ചത്.അന്ന് വണ്ടിപ്പെരിയാർ എസ്.ഐ ആയിരുന്ന ബ്രിജിത്ത് ലാലിനായിരുന്നു അന്വേഷണച്ചുമതല. പ്രോസിക്യൂഷന് വേണ്ടി അഡ്വ. സുസ്മിത ജോൺ ഹാജരായി.