സ്കൂട്ടർ ഓടിക്കാൻ പഠിക്കുന്നതിനിടെ മറിഞ്ഞുവീണതിനെ തുടർന്ന് സുഹൃത്തുക്കൾ കളിയാക്കിയ വിഷമത്തിൽ 14 വയസുകാരി ജീവനൊടുക്കി


സ്കൂട്ടർ ഓടിക്കാൻ പഠിക്കുന്നതിനിടെ മറിഞ്ഞുവീണതിനെ തുടർന്ന് സുഹൃത്തുക്കൾ കളിയാക്കിയ വിഷമത്തിൽ 14 വയസുകാരി ജീവനൊടുക്കി. അണക്കര ചെല്ലാർകോവിൽ ചിറയ്ക്കൽ റോബിൻ്റെ മകൾ പൗളിൻ ആണ് മരിച്ചത്. ഞായറാഴ്‌ച വൈകിട്ടാണ് സംഭവം. കൂട്ടുകാർ കളിയാക്കിയതിനെ തുടർന്ന് കുട്ടി വീടിനുള്ളിലേക്ക് ഓടിപ്പോകുകയായിരുന്നു. കുറച്ചുസമയത്തിന് ശേഷം വീട്ടുകാർ അന്വേഷിച്ചെത്തിയപ്പോൾ പൗളിൻ കിടപ്പുമുറിയിൽ തൂങ്ങി നിൽക്കുന്നതായി കണ്ടെത്തുകയും ഉടൻതന്നെ അണക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ആശുപത്രിയിൽ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. തുടർന്ന് കട്ടപ്പന താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. വണ്ടൻമേട് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056