മക്കൾക്ക് മൂല്യബോധം പകർന്നു നൽകുന്നത് അമ്മമാർ ; അഡ്വ. സംഗീത വിശ്വനാഥ്


കട്ടപ്പന : പ്രതിസന്ധി ഘട്ടങ്ങളിൽ കൈവിടാതെ മക്കൾക്ക് മൂല്യം ബോധം പകർന്നു നൽകുന്നവരാണ് അമ്മമാരെന്ന് എസ് എൻ ഡി പി യോഗം വനിതാ സംഘം കേന്ദ്ര സമിതി സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥ് പറഞ്ഞു. മാതൃ ദിനത്തോട് അനുബന്ധിച്ച് മലനാട് യൂണിയൻ വനിതാ സംഘത്തിന്റെ നേതൃത്വത്തിൽ നടത്തിയ മാതൃവന്ദനം പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.അമ്മമാരെ ആദരിക്കാൻ അവസരം ലഭിക്കുന്നതാണ് ഏറ്റവും വലിയ സൗഭാഗ്യം.മറ്റേത് പ്രധാനപ്പെട്ട ദിവസങ്ങൾക്കും ലഭിക്കുന്ന അതേ പ്രാധാന്യം മാതൃദിനത്തിന് നൽകണമെന്നും സംഗീതാ വിശ്വനാഥ് അഭിപ്രായപ്പെട്ടു.
മലനാട് യൂണിയന് കീഴിലെ 38 ശാഖായോഗങ്ങളിൽ നിന്നുള്ള 38 മുതിർന്ന അമ്മമാരെ പൊന്നാടയണിയിച്ചും മൊമെന്റോ നൽകിയും ആദരിച്ചു യൂണിയൻ പ്രസിഡന്റ് ബിജു മാധവൻ മ അധ്യക്ഷത വഹിച്ചു.എസ് എൻ ഡി പി യോഗം ഡയറക്ടർ ബോർഡ് അംഗം ഷാജി പുള്ളോലിൽ,യൂണിയൻ സെക്രട്ടറി വിനോദ് ഉത്തമൻ,വൈസ് പ്രസിഡന്റ് വിധു എ സോമൻ,വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സി കെ വത്സ,സെക്രട്ടറി ലതാ സുരേഷ്, യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് കെ.പി ബിനീഷ് എന്നിവർ പ്രസംഗിച്ചു.മാതൃ ദിനത്തോടനുബന്ധിച്ച് ഗുരുദേവ കീർത്തി സ്തംഭത്തിൽ അമ്മമാർക്കായി പ്രത്യേക പൂജകളും നടത്തി.ഒട്ടേറെ വനിതകൾ ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു.