പ്രധാന വാര്‍ത്തകള്‍
ബൈക്കിലെത്തി സ്ത്രീയുടെ മാല പൊട്ടിച്ചു കടന്നു കളഞ്ഞ കൊടും കുറ്റവാളിയെ തമിഴ്നാട്ടിൽ നിന്നും പിടികൂടി.
വിനോദ സഞ്ചാര കേന്ദ്രമായ കുമളിയിൽ ബൈക്കിലെത്തി സ്ത്രീയുടെ മാല പൊട്ടിച്ചു കടന്നു കളഞ്ഞ കൊടും കുറ്റവാളിയെ തമിഴ്നാട്ടിൽ നിന്നും പിടികൂടി. തമിഴ്നാട് തിരുപ്പൂർ പളനിസ്വാമി നഗറിൽ സൂര്യ (25) ആണ് പിടിയിലായത്. കുമളി അമരാവതി സ്വദേശിനിയുടെ മാല കവർന്ന കേസിലാണ് അറസ്റ്റ്. രണ്ട് പവന്റെ മാലയാണ് പ്രതി ബൈക്കിലെത്തി പൊട്ടിച്ചുകൊണ്ട് പോയത്.
തുടർന്ന് അന്വേഷണം നടത്തിയ പൊലീസ് തമിഴ്നാട്ടിലെ തേനിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇയാൾ തമിഴ്നാട്ടിൽ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
രണ്ടാം മൈൽ ഭാഗത്ത് കൂടി നടന്നു പോകവെയാണ് സ്ത്രീയുടെ മാല പൊട്ടിച്ചു കൊണ്ട് ഇയാൾ കടന്നത്. പീരുമേട് ഡി.വൈ.എസ്.പി സി.ജി. സനിൽകുമാർ, കുമളി ഐ.പി.ജോബിൻ ആന്റണി, എസ്.ഐമാരായ സന്തോഷ് സജീവ്, സലിം രാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.