ഷോക്ക് അടിക്കുന്നതാർക്ക്; ചെയർമാനും ഓഫീസേഴ്സ് അസോസിയേഷനും തമ്മിലുള്ള ചർച്ച ഇന്ന്


തിരുവനന്തപുരം: കെ.എസ്.ഇ.ബി ചെയർമാനും ഓഫീസേഴ്സ് അസോസിയേഷനും തമ്മിലുള്ള തർക്കം പരിഹരിക്കാൻ ഇന്ന് വീണ്ടും മന്ത്രിതലത്തിൽ ചർച്ച. 12 മണിക്ക് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിലുള്ള ചർച്ചയിൽ ഊർജ്ജവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയും, കെ.എസ്.ഇ.ബി ചെയർമാനും, ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കളും പങ്കെടുക്കും.
കെ.എസ്.ഇ.ബി. ചെയർമാനെതിരെ ഓഫീസേഴ്സ് അസോസിയേഷൻ നടത്തിയ സമരത്തിനിടെ ബോർഡ് ഓഫീസിലേക്ക് തള്ളിക്കറിയ സംഘടാന നേതാക്കളെ സസ്പെൻ് ചെയ്തിരുന്നു. ഇവരെ തിരിച്ചെടുത്തുവെങ്കിലും സ്ഥലംമാറ്റിയിരുന്നു. പ്രശ്നം പരിഹരിക്കാൻ മന്ത്രിതല ആദ്യ ചർച്ച നടത്തിയെങ്കിലും സ്ഥലമാറ്റം റദ്ദാക്കാൻ തയ്യാറായില്ല.
ഇതിനെതിരെ ചട്ടപ്പടി സമരം നടത്താൻ ഓഫീസേഴ്സ് അസോസിയേഷൻ തീരുമാനിച്ച ശേഷമാണ് സമരക്കാർക്കെതിരെ കെസ്മ പ്രയോഗിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്. ഇതിനിടെയാണ് പ്രശ്ന പരിഹാരത്തിനായി വീണ്ടും ചർച്ച നടത്തുന്നത്.