പ്രധാന വാര്‍ത്തകള്‍
ഏറ്റെടുക്കുന്ന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഠിന ശ്രമം :മന്ത്രി പി.എ മുഹമ്മദ് റിയാസ്.
ചെറുതോണി : ഏറ്റെടുക്കുന്ന പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ കഠിനശ്രമമാണു പൊതുമരാമത്ത് വകുപ്പ് നടത്തുന്നതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇടുക്കി നിയോജക മണ്ഡലത്തിലെ റോഡുകളുടെ നിർമാണോദ്ഘാടനം കീരിത്തോട് നിർവഹിക്കുകയായിരുന്നു അദ്ദേഹം. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയപാത ആറു വരിയാക്കും. ദേശീയപാത വികസനത്തിന് സംസ്ഥാന സർക്കാർ ഭൂമിയുടെ 25 ശതമാനം ഏറ്റെടുത്തു കഴിഞ്ഞു. 5300 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്.
കോവിഡ് പോലെയുള്ള മറ്റ് തടസ്സങ്ങളുണ്ടായില്ലെങ്കിൽ 2025 ൽ ദേശീയപാത പൂർത്തിയാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇടുക്കി മണ്ഡലത്തിലെ റോഡുകൾ പൂർത്തിയാകുന്നതോടെ കാർഷിക – ടൂറിസം മേഖലയുടെ വികസനത്തിന് വഴി തെളിക്കുമെന്നും മന്ത്രി പറഞ്ഞു. പത്തുകോടി രൂപ വകയിരുത്തി നിർമിക്കുന്ന കീരിത്തോട് – ആറാം കുപ്പ് – ഏഴാംകുപ്പ്- പെരിയാർവാലി റോഡ്.