നേര്യമംഗലം ഇഞ്ചതൊട്ടിയിൽ ഫൈബർ വള്ളം മറിഞ്ഞു അന്യ സംസ്ഥാന തൊഴിലാളി മരിച്ചു. ആസാം സ്വദേശി ജീവ ആണ് മരിച്ചത്.


നേര്യമംഗലം :അവധി ആഘോഷിക്കാൻ ഇഞ്ചത്തൊട്ടി പെരിയാറിൽ ഉല്ലാസയാത്രക്ക് ഇറങ്ങിയ അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടുന്ന മൂന്നംഗസംഘം അപകടത്തിൽപ്പെട്ട് ആസാം സ്വദേശിക്ക് ദാരുണാന്ത്യം. ആസാം സ്വദേശി ജീവനാണ് ഫൈബർ വള്ളം മറിഞ്ഞു മരണമടഞ്ഞത്.
ഇന്ന് അവധിയായിരുന്നതിനാൽ സുഹൃത്ത് മുബാറക്ക് രാവിലെ ജീവയുടെ താമസ സ്ഥലത്തെത്തിയിരുന്നു പെരിയാറിൽ വള്ളത്തിൽ കറങ്ങാൻ മുബാറക്ക് ആഗ്രഹം പ്രകടിപ്പിച്ചതിനെ തുടർന്ന് ജീവ വിവരം വീട്ടുടമ വർഗീസിനെ അറിയിച്ചു തുടർന്ന് 12:00 മണിയോടെ ഇവർ സഞ്ചരിച്ച വള്ളം തൂക്കു പാലത്തിന് സമീപം മറിയുകയായിരുന്നു
വർഗീസിന്റേതാണ് വള്ളം. മരിച്ച ജീവ വർഗീസിന്റെ വീട്ടിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു വർഗീസിനും മുബാറക്കിനും നീന്തൽ അറിയാവുന്നതിനാൽ നീന്തി കരക്കു കയറി. അപകടം അറിഞ്ഞ് കോതമംഗലത്ത് നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങൾ മൃതദേഹം മുങ്ങിയെടുക്കുകയായിരുന്നു. പോസ്റ്റുമോർട്ടത്തിനായി മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.