Life Style/ Tech
സംസ്ഥാനത്ത് ചെറിയ പെരുന്നാൾ നാളെ


സംസ്ഥാനത്ത് ചെറിയ പെരുന്നാൾ (ഈദുൽ ഫിത്ർ) നാളെ. ഇന്നലെ എവിടെയും ശവ്വാൽ മാസപ്പിറവി ദൃശ്യമാകാതിരുന്നതിനാൽ റമസാൻ 30 പൂർത്തിയാക്കി നാളെ ഈദുൽ ഫിത്ർ ആയിരിക്കുമെന്നു വിവിധ ഖാസിമാരും മതപണ്ഡിതരും അറിയിച്ചു.
മാസപ്പിറ കാണാൻ വിവിധ കേന്ദ്രങ്ങളിൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിരുന്നെങ്കിലും വിശ്വസനീയ വിവരം ലഭിക്കാത്തതിനെ തുടർന്നാണു പെരുന്നാൾ നാളെയെന്നു പ്രഖ്യാപിച്ചത്. ഡൽഹിയും തമിഴ്നാടും ഉൾപ്പെടെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളിലും പെരുന്നാൾ നാളെയാണ്. ഒമാൻ ഉൾപ്പെടെ എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്നാണ് ചെറിയ പെരുന്നാൾ.