പ്രധാന വാര്‍ത്തകള്‍
പ്രായപൂർത്തിയാകാത്ത സഹോദരങ്ങൾ അടക്കമുള്ള 3 പെൺകുട്ടികളെ പീഡിപ്പിക്കാൻ വയോധികന്റെ ശ്രമം ; ഒടുവിൽ ചൈൽഡ് ലൈൻ വഴി ഇരുമ്പഴിക്കുള്ളിൽ


പതിമൂന്നും ഒൻപതും വയസ്സുള്ള സഹോദരിമാരെയും മറ്റൊരു ഒൻപത് വയസ്സുള്ള പെൺകുട്ടിയേയും പീഡിപ്പിക്കാൻ ശ്രമിച്ചതിനാണ് കട്ടപ്പന പേഴുംകവല തെക്കേൽ പാപ്പച്ചനെ ( വർഗ്ഗീസ് ) പൊലീസ് അറസ്റ്റ് ചെയ്തത്.പരിചയത്തിലുള്ള കുട്ടികളെ രണ്ടാഴ്ച്ച മുൻപാണ് പല തവണയായി പ്രതി പീഡിപ്പിക്കാൻ ശ്രമിച്ചത്.തുടർന്ന് പെൺകുട്ടികളിൽ ഒരാൾ വീട്ടിൽ പറഞ്ഞതോടെയാണ് അതിക്രമം അറിഞ്ഞത്.
തുടർന്ന് കുട്ടികളുടെ മാതാപിതാക്കൾ ചൈൽഡ് ലൈനിൽ നൽകിയ പരാതി പൊലീസിന് കൈമാറുകയായിരുന്നു. ഇന്നലെ കസ്റ്റഡിയിൽ എടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പോക്സോ വകുപ്പ് പ്രകാരമാണ് കുറ്റം ചുമത്തിയിരിക്കുന്നത്.