Idukki വാര്‍ത്തകള്‍
നിധിന്റെ പുസ്തകങ്ങൾ ഇനി പാമ്പനാർ സ്കൂളിന് സ്വന്തം …


തൃശ്ശൂർ ജില്ലയിൽ ഇരിഞ്ഞാലക്കുട സ്വദേശിയും പീരുമേട് എം.എൽ.എ വാഴൂർ സോമന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗവും ആയ നിധിന്റെ പുസ്തകങ്ങൾ ഇനി പാമ്പനാർ സ്കൂളിന് സ്വന്തം …
വിദേശ കമ്പനിയിലെ ജോലിയുടെ ഭാഗമായി നടത്തിയ വിദേശ യാത്രകൾക്കിടയിൽ പലപ്പോഴായി വിവിധ രാജ്യങ്ങളിലെ എയർപോർട്ടുകളിലുള്ള ബുക്ക്സ്റ്റാളുകളിൽ നിന്നും വായിക്കാനായി വാങ്ങിക്കൂട്ടിയ നോവാലുകളും സ്റ്റോറികളും റഫറൻസ് ഗ്രന്ധങ്ങളും അടങ്ങുന്ന ഒരുലക്ഷത്തിലേറെ വിലമതിക്കുന്ന ഇംഗ്ളീഷ് പുസ്തകങ്ങളാണ് പാമ്പനാർ ഹയർസെക്കണ്ടറി സ്കൂൾ ലൈബ്രറിക്ക് സംഭാവനയായി നൽകിയത്.
പീരുമേട് എം.എൽ.എ ഓഫീസിൽ നടന്ന ചടങ്ങിൽ പാമ്പനാർ ഹയർസെക്കണ്ടറി സ്കൂൾ സ്കൂൾ പ്രധാനാദ്യാപകൻ എം. രമേഷ്, അധ്യാപകനായ സാബു തോമസ് എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി….