കാഴ്ചയുടെ വർണ്ണ വിസ്മയം തീർക്കുന്ന കട്ടപ്പന പുഷ്പമേള അഞ്ച് ദിവസം കൂടി നീട്ടി.
മെയ് മാസം ഏട്ടാം തിയതി വരെയാണ് പുഷ്പമേള നീട്ടിയിരിക്കുന്നത്. പുഷ്പങ്ങളുടെ വത്യസ്ത അവതരണവും അമ്യൂസ്മെന്റ് പാർക്കും ഫുഡ് കോർട്ടും എല്ലാം പുഷ്പമേളയുടെ മാറ്റ് കൂട്ടുന്നു. കട്ടപ്പന പള്ളിക്കവല – ഇടുക്കിക്കവല ബൈപാസ് റോഡിൽ ഓസാനം സ്കൂളിന് സമീപം പുഷ്പമേള പാർക്കിംഗ് ഗ്രൗണ്ടും ക്രമികരിച്ചിട്ടിട്ടുണ്ട്. സുബിൻ.
പുഷ്പങ്ങളുടെ ബാഹുല്യമാണ് കട്ടപ്പന പുഷ്പമേളയെ വ്യത്യസ്തമാക്കുന്നത്. പീലിയിൽ പുഷ്പങ്ങൾ വിരിച്ചു നിൽക്കുന്ന മയിലും, പൂക്കളിൽ തീർത്ത പ്രണയ ഛിന്നവും, മലമുകളിൽ നിന്നും ഒഴുകിയിറങ്ങുന്ന പൂക്കളും എല്ലാമാണ് മറ്റ് പുഷ്പമേളകളിൽ നിന്നും കട്ടപ്പന പുഷ്പ മേളയുടെ മാറ്റ് കൂട്ടുന്നു. 34 ഇനത്തിലധികം പുഷ്പങ്ങളാണ് പുഷ്പമേളയിൽ ഒരുക്കിയിരികുന്നതും. കൂടാതെ കുട്ടികൾക്കും മുതിർന്നവർക്കുമായുള്ള അമ്യൂസ്മെന്റ് പാർക്കും, ഫുഡ് കോർട്ടും , കൺസ്യൂമർ സ്റ്റാളും വ്യത്യസ്തതയുടെ മറ്റ് വശങ്ങൾ. മെയ്യ് മൂന്നാം തിയതി ചെവ്വാഴ്ച്ച സമാപിക്കുമെന്നറിയിച്ചിരുന്ന പുഷ്പമേള മെയ് മാസം എട്ടാം തിയതി ഞായറാഴ്ച വരെ നീട്ടിയതായും , കട്ടപ്പന പള്ളിക്കവല – ഇടുക്കിക്കവല ബൈപാസ് റോഡിൽ ഓസാനം സ്കൂളിന് സമീപം പുഷ്പമേള പാർക്കിംഗ് ഗ്രൗണ്ടും ക്രമികരിച്ചതായും പുഷ്പമേള സംഘടകരായ സനൂപ് രാജു വും അനീഷ് മാത്യു ഉം അറിയിച്ചു.
പുതുതായി കൂട്ടിചേർത്ത ദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ പ്രത്യേക കൾച്ചറൽ പ്രോഗ്രാമുകൾ ഉണ്ടായിരികുമെന്നും സംഘാടകർ വ്യക്തമാക്കി. സമൂഹ മാധ്യമങ്ങളിലൂടെ പുഷ്പമേളയുടെ പകിട്ട് കുറച്ചു കാണിക്കാനുള്ള ചിലരുടെ ശ്രമം പ്രതിഷേധാർഹമെന്നും അവർ കൂട്ടിച്ചേർത്തു.