സൗഹൃദ ക്രിക്കറ്റ് മത്സരത്തിൽ ജില്ല പൊലീസ് ടീമിന് ജയം


കട്ടപ്പന: കേരളാ പൊലീസ് അസോസിയേഷൻ ഇടുക്കി ജില്ലാ കമ്മറ്റിയുടെ 37 മത് സമ്മേളനത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ച സൗഹൃദ ക്രിക്കറ്റ് മത്സരത്തിൽ ജില്ലാ പൊലീസ് ടീമിന് വിജയം.മുൻസിപ്പൽ ഗ്രൗണ്ടിൽ പൊലീസ് ടീമും കട്ടപ്പനയിലെ മാധ്യമ പ്രവർത്തക കൂട്ടായ്മയും തമ്മിലായിരുന്നു മത്സരം.ആദ്യം ബാറ്റ് ചെയ്ത പൊലീസ് ടീം നിശ്ചിത പത്തോവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 212 റൺസ് നേടി.ബാറ്റർ അൻഫർ 102 റൺസെടുത്തു.വിക്കറ്റ് കീപ്പർ ബാറ്റർ റിൻസ് പുറത്താകാതെ 54 റൺസ് നേടി.
മറുപടി ബാറ്റിംഗിനിറങ്ങിയ മാധ്യമ പ്രവർത്തകരുടെ ടീം 4 വിക്കറ്റ് നഷ്ടത്തിൽ 95 റൺസ് നേടി.മത്സരത്തിന് ശേഷം നടന്ന സമ്മാനദാന ചടങ്ങ് നഗരസഭാ അധ്യക്ഷ ബീനാ ജോബി ഉദ്ഘാടനം ചെയ്തു.കട്ടപ്പന ഡി വൈ എസ് പി വി .എ നിഷാദ് മോൻ വിജയികൾക്കും റണ്ണേഴ്സ് അപ്പിനുമുള്ള ട്രോഫികൾ കൈമാറി.
മാധ്യമ പ്രവർത്തക കൂട്ടായ്മ പ്രസിഡന്റ് തോമസ് ജോസ് മുഖ്യപ്രഭാഷണം നടത്തി.കേരളാ പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി എം ബിനോയി,സെക്രട്ടറി ഇ ജി മനോജ് കുമാർ ,സ്വാഗത സംഘം ചെയർമാൻ പി എസ് റോയി, മുതിർന്ന മാധ്യമ പ്രവർത്തകരായ എം സി ബോബൻ , ബെന്നി കളപ്പുരയ്ക്കൽ ,അഖിൽ വിജയൻ ,സാഗർ പി മധു ,എസ് അനീഷ് കുമാർ ,
സനൽചക്രപാണി,അബ്ദുൾ റസാഖ് തുടങ്ങിയവർ പങ്കെടുത്തു. മാധ്യമ പ്രവർത്തക കൂട്ടായ്മ സെക്രട്ടറി വിൻസ് സജീവ് നന്ദിയും രേഖപ്പെടുത്തി.