പ്രധാന വാര്‍ത്തകള്‍
കട്ടപ്പന ഫെസ്റ്റ് നഗറിൽ കര വിരുതിന്റ് വ്യത്യസ്ഥമായ സ്റ്റാൾ ഒരുക്കി വള്ളക്കടവ് സ്നേഹ സദൻ സ്പെഷ്യൽ സ്കൂളിലെ കുട്ടികൾ

കട്ടപ്പന ഫെസ്റ്റ് നഗറിൽ കര വിരുതിന്റ് വ്യത്യസ്ഥമായ സ്റ്റാൾ ഒരുക്കി വള്ളക്കടവ് സ്നേഹ സദൻ സ്പെഷ്യൽ സ്കൂളിലെ കുട്ടികൾ.
കുടുംബശ്രീ സ്റ്റാളിനോട് ചേർന്നാണ് സ്റ്റാൾ പ്രവർത്തിക്കുന്നത്.വള്ളക്കടവ് സ്നേഹ
സദൻ സ്പെഷ്യൽ സ്കൂളിലെ കുട്ടികൾ നിർമ്മിച്ച വിവിധങ്ങളായ വസ്തുക്കളാണ് ഫെസ്റ്റ് നഗറിൽ വിൽപ്പനയ്ക്കായി എത്തിച്ചിരിക്കുന്നത്.കരകൗശല വസ്തുക്കൾ,വാഷിംഗ് പൗഡർ,ജപമാലകൾ,മെഴുകുതിരികൾ തുടങ്ങിയവയാണ് തുഛമായ വിലയിൽ വിൽക്കുന്നത്.
സ്റ്റാൾ ഉദ്ഘാടനം നഗർസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മായ ബിജു നിർവഹിച്ചു.അടുത്ത ദിവസം മുതൽ സ്റ്റാളിൽ കുട്ടികൾ തന്നെ ജൈവകൃഷിയിൽ ഉത്പാദിപ്പിക്കുന്ന പച്ചക്കറികളുടെ വിൽപ്പനയും ഉണ്ടാകും.
















































































































