നാട്ടുവാര്‍ത്തകള്‍
മംഗളാദേവി ക്ഷേത്രത്തിലെ ഉത്സവം ആരംഭിച്ചു…


മംഗളാദേവി ക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കം ആയി.ക്ഷേത്രത്തിലേക്കുള്ള കാനനപാത വനം വകുപ്പ് യാത്രാ യോഗ്യമാക്കിയിരുന്നു. എങ്കിലും മഴ പ്രതിസന്ധി സൃഷ്ടിക്കുമോ എന്ന ആശങ്കയുണ്ട്. ക്ഷേത്രത്തിന്റ ചുറ്റുമതിലിന് ഉൾഭാഗത്തെ കാടുകളെല്ലാം വെട്ടിത്തെളിച്ചു വൃത്തിയാക്കി. പെരിയാർ കടുവ സങ്കേതത്തിനുള്ളിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
എല്ലാ വർഷവും ചിത്രാപൗർണമി ദിവസം ആയിരക്കണക്കിനു ഭക്തജനങ്ങളാണ് ഇവിടെ എത്തിച്ചേരുന്നത്. ചിത്രാപൗർണമി ദിവസം പ്രാഥമിക ചികിത്സ സൗകര്യങ്ങൾക്കു പുറമേ വനംവകുപ്പിന്റെ ആംബുലൻസ് സൗകര്യം ക്ഷേത്ര പരിസരത്തും കരടിക്കവലയിലും ഉണ്ടാകും. ഉത്സവം പരിസ്ഥിതി സൗഹാർദപരമായി നടക്കുന്നത്. അതിനായി വനംവകുപ്പ് കർശനനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.