കട്ടപ്പന സ്കൂൾക്കവല റോഡിൻ്റ് സംരക്ഷണ ഭിത്തി അപകടത്തിൽ
കട്ടപ്പന സ്കൂൾ ക്കവല റോഡിൻ്റ് സംരക്ഷണഭത്തിയാണ് അപകടത്തിലായിരിക്കുന്നത്.
വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളം ഒഴുകിയതും ശക്തമായ മഴയിൽ വെള്ളം കുത്തി ഒലിച്ച് വന്നതു മാണ് സംരക്ഷണഭിത്തി അപകടത്തിലാകാൻ കാരണം.
1 കോടി 20 ലക്ഷം രൂപാ ഉപയോഗിച്ച് പള്ളിക്കവല മുതൽ സ്കൂൾ ക്കവല വരെയുള്ള റോഡുപണി ആരംഭിച്ചതു മുതലാണ് ഇവിടെ അപകടങ്ങൾ വർദ്ധിച്ചത്.
റോഡു നിർമ്മാണം ഇഴഞ്ഞ് നീങ്ങിയതും ഇരുവശങ്ങളിലെ ഐറിഷ് ഓട നിർമ്മിക്കാത്തതും ഇടുക്കി ലൈവ് ചുണ്ടികാട്ടിയതിനെ തുടർന്ന് ജനങ്ങളുടെ കണ്ണിൽ പൊടി ഇടാൻ മാത്രം പേരിന് പണികൾ നടത്തി.
എന്നാൽ ഇതുവരെയും നിർമ്മാണം പൂർത്തികരിക്കാൻ കോൺട്രാക്ട്ടർക്ക് കഴിഞ്ഞിട്ടില്ല.
റോഡ് നിർമ്മാണത്തെ തുടർന്ന് സ്കൂൾ ക്കവല പമ്പ്ഹൗസിനു സമീപവും സെൻ്റ് ജോൺസ് ആശുപത്രിക്ക് സമീപവും റോഡിൻ്റ് സംരക്ഷണ ഭിത്തി തകർന്നു.
എന്നാൽ ഇത് നിർമ്മിക്കുവാൻ PWD തയ്യാറായിട്ടില്ല.
ഇതിന് പുറമെയാണ് വാട്ടർ അതോറിറ്റിയുടെ സംഭവ ന യായി വെള്ളം ഒഴിക്കി അടുത്ത സംരക്ഷണഭിത്തിയും തകർക്കുന്നത്.
വെള്ളം ഒഴുകി അടിയിലെ മണ്ണ് ഒഴുകി പോയതു മൂലം സംരക്ഷണഭിത്തിക്ക് വിള്ളൽ വീണു കഴിഞ്ഞു.
ഇതു മൂലം സമീപത്തെ വീടും അപകടവസ്ഥയിലാണ്.
സ്കൂൾ ക്കവല പാലത്തിൽ റോഡുപണിക്കായി കൊണ്ടുവന്ന മിറ്റലും പാറപ്പൊടിയും കൂട്ടി ഇട്ടിരിക്കുന്നതും അപകടങ്ങൾക്ക് വഴിതെളിക്കുകയാണ്.
പാലത്തിലോ അപ്രോച്ച് റോഡുകളിലോ ഗതഗത തടസം ഉണ്ടാക്കരുതെന്ന നിയമം നിലനിൽക്കുമ്പോഴാണ് 10 ദിവസങ്ങളായി ഇവിടെ തടസം നേരിടുന്നത്.
ജനങ്ങളുടെ ജീവനും സ്വത്തിനും സരക്ഷണം നൽകാത്തെ കോൺട്രാക്ട്ടർക്ക് വേണ്ട ഒത്താശ ചെയ്ത് നൽകുന്ന സമീപനമാണ് PWD അതികൃതർ സ്വീകരിക്കുന്നതെന്നും അക്ഷേപം ഉയരുന്നുണ്ട്.