കേരള സംസ്ഥാന ഗവൺമെന്റിന്റെ മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അവാർഡിനർഹനായി ഉപ്പുതറ സെൻ്റ്. ഫിലോമിനാസ് എച്ച്.എസ്.എസ്സിലെ സജിൻ സ്കറിയ..
ഉപ്പുതറ:കേരള സംസ്ഥാന ഗവൺമെന്റ് നൽകുന്ന മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർക്കുള്ള അവാർഡ് ഉപ്പുതറ സെൻ്റ്: ഫിലോമിനാസ് എച്ച്.എസ്.എസ്സിലെ സജിൻ സ്കറിയായ്ക്ക് . തിരുവനന്തപുരത്തു വച്ചു നടന്ന ചടങ്ങിൽ വച്ച് ഗതാഗത വകുപ്പു മന്ത്രി ആന്റണി രാജുവിൽ നിന്നും എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ സജിൻ സ്കറിയ അവാർഡുകൾ ഏറ്റുവാങ്ങി. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ കെ. ജീവൻ ബാബു ഐ. എ. എസ് പരിപാടിയിൽ അധ്യക്ഷനായിരുന്നു.
2018 ,2019 – ലെ മഹാപ്രളയ കാലത്ത് നാശനഷ്ടങ്ങൾ സംഭവിച്ച് വാസയോഗ്യമല്ലാതായ രീതിയിൽ തകർന്ന 7 വീടുകളാണ് എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ പുനർ നിർമ്മിച്ചത്. ഇതിൽ സ്കൂളിലെ വിദ്യാർത്ഥികളുടെയും, നിർദ്ധനരായ സമീപവാസികളുടെയും ഭവനങ്ങൾ ഉൾപ്പെടും.
കൂടാതെ പ്രളയ ദുരിതാശ്വാസ ക്യാമ്പുകളിൽ മുഴുവൻ സമയ സേവനം നടത്തുവാനും , ഭക്ഷ്യവസ്തുക്കൾ മരുന്ന് വസ്ത്രങ്ങൾ തുടങ്ങിയവ ശേഖരിക്കുവാനും , ഗതാഗതം തടസ്സപ്പെട്ട റോഡുകൾ നന്നാക്കുവാനും , റീ- ബിൽഡ് കേരള പദ്ധതിയുമായി ബന്ധപ്പെട്ട പരിപാടികളിലും ഉപ്പുതറ സ്കൂളിലെ NSS യൂണിറ്റ് മുൻകൈ എടുത്തു പ്രവർത്തിച്ചു.
കോവിഡിന്റെ ഒന്ന്, രണ്ട് , ഒമിക്രോൺ തരംഗ കാലത്ത് സമാനതകളില്ലാത്ത പ്രവർത്തനങ്ങളാണ് ഉപ്പുതറ സെന്റ്. ഫിലോമിനാസിലെ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്നത്. മികച്ച പ്രോഗ്രാം ഓഫീസറായി രണ്ടാം തവണയാണ് സജിനെ തെരഞ്ഞെടുക്കുന്നത്. ഡൊമിലറി കോവിഡ് സെൻറർ ചീഫ് കോർഡിനേറ്റർ, കോ വിഡ് വാക്സിനേഷൻ വോളൻ്റിയർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് കൊമേഴ്സ് അധ്യാപകനായ ഇദ്ദേഹം.8 പ്രാവശ്യമായി 3 ലക്ഷം രൂപക്കടുത്തു വരുന്ന ഭക്ഷ്യവസ്തുക്കളും മരുന്നുകളുമാണ് , ഇക്കാലയളവിൽ , കോവിഡ് ബാധിതരുടെയും, സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവരുടെയും ഭവനങ്ങളിൽ നേരിട്ടെത്തിച്ചത്. കോവിഡിന്റെ അടച്ചിടൽ കാലയളവിൽ സ്കൂളിലെ ഒരു ഒരു “സ്വപ്നഭവനം ” പൂർത്തിയാക്കുവാനും എൻ.എസ്.എസ് യൂണിറ്റിന് കഴിഞ്ഞു.
ഓൺ – ലൈൻ പഠന കാലത്ത് 36 വിദ്യാർത്ഥികൾക്കാണ് ടി.വി, മൊബൈൽ ഫോണുകൾ, ലാപ്ടോപ്പ് തുടങ്ങിയ പഠന സാമഗ്രികൾ സംഘടിപ്പിച്ചു നൽകിയത്.കോവിഡിന്റെ ആദ്യ ഘട്ടത്തിൽ 3000 -നടുത്ത് മാസ്കുകൾ വോളന്റിയേഴ്സിന്റെ നേതൃത്വത്തിൽ ഉണ്ടാക്കി വിതരണം ചെയ്തിരുന്നു.
ഇതുകൂടാതെ എൻ.എസ്.എസി – ന്റെ ദൈനംദിന പ്രവർത്തനങ്ങളുടെ ഭാഗമായി മഴക്കുഴി നിർമ്മാണം, ജൈവ പച്ചക്കറി കൃഷി, മീൻ വളർത്തൽ , അവധി ദിനങ്ങളിൽ സർക്കാർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ രോഗികൾക്കുള്ള ഉച്ചഭക്ഷണ വിതരണം, കാവലാൾ എന്ന പേരിൽ നടത്തുന്ന ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, പരിസ്ഥിതി സുരക്ഷണ പ്രവർത്തനങ്ങൾ, അംഗൻവാടികളുടെ സന്ദർശനവും ശുചിയാക്കലും , നദീ സംരക്ഷണ പ്രവർത്തനങ്ങൾ, പേപ്പർ ബാഗ് നിർമ്മാണം, മെഡിക്കൽ ക്യാമ്പുകൾ, വെയ്റ്റിംഗ് ഷെഡുകളുടെ ശുചീകരണം, ലിംഗ സമത്വവുമായി ബന്ധപ്പെട്ട സമദർശൻ തുടങ്ങി നിരവധി പ്രവർത്തനങ്ങളുമായി ശ്രദ്ധേയമായ പ്രവർത്തനങ്ങളാണ് ഇവർ നടത്തിയത്. ഇതാണ് മികച്ച എൻ എസ്.എസ്സ് സ്കൂളിയി തെരഞ്ഞെടുക്കപ്പെടുവാൻ കാരണം.
സ്കൂളിലെ തന്നെ വിദ്യാർത്ഥിനി അനു മരിയ ബിനോ മികച്ച എൻ.എസ്.എസ് വോളന്റിയർ.